"പി.എസ്.സി കോപ്പിയടി വിവാദം പാർട്ടിക്ക് തിരിച്ചടിയായി" വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം ജില്ലാ സമ്മേളന ഉദ്ഘാടന പ്രസംഗത്തിനു ശേഷം പ്രതിനിധികളെ അഭിസംബോധന ചെയ്തപ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.
സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനവുമായി പിണറായി വിജയൻ. പി.എസ്.സി കോപ്പിയടി വിവാദം പാർട്ടിക്ക് തിരിച്ചടിയായി. കോർപറേഷൻ നികുതി വെട്ടിപ്പു കേസും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം വിമർശിച്ചു. ജില്ലാ സമ്മേളന ഉദ്ഘാടന പ്രസംഗത്തിനു ശേഷം പ്രതിനിധികളെ അഭിസംബോധന ചെയ്തപ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.
നഗരമേഖലയിലും ചിറയിൻകീഴ് താലുക്കിലും ബി.ജെ.പി മുന്നേറുന്നുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും പിണറായി വിജയൻ പറഞ്ഞു. വിഭാഗീയത ഇല്ലാതായെങ്കിലും ചിലർ തുരുത്തുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഫേസ്‌ബുക്കിൽ ആളെ കൂട്ടലല്ല സംഘടനാ പ്രവർത്തനം. ഫേസ്‌ബുക്ക് വ്യക്തി ആരാധനയ്ക്ക് ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശരിയായ നിലപാട് എടുക്കാൻ കഴിഞ്ഞോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവർത്തന റിപ്പോർട്ടിൽ സമ്പത്തിന് വിമർശനം
സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ മുതിർന്ന നേതാവ് എ. സമ്പത്തിന് വിമർശനം. സംഘടനാ പ്രവർത്തനത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്ന് റിപ്പോർട്ട് പറയുന്നു.
Summary : CM criticizes PSC plagiarism controversy
Adjust Story Font
16