Quantcast

അതിവേഗ ഇന്റർനെറ്റിലേക്ക് കേരളവും; കൊച്ചിയിലും ഗുരുവായൂരും 5ജി എത്തി

മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സേവനം ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    20 Dec 2022 2:16 PM

Published:

20 Dec 2022 12:07 PM

അതിവേഗ ഇന്റർനെറ്റിലേക്ക് കേരളവും; കൊച്ചിയിലും ഗുരുവായൂരും 5ജി എത്തി
X

കൊച്ചി; കാത്തിരിപ്പിന് വിരാമമിട്ട് 5ജി സേവനം കേരളത്തിലും. കൊച്ചി നഗരത്തിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തുമാണ് റിലയൻസ് ജിയോ 5ജി ലഭ്യമാക്കുന്നത്. വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സേവനം ഉദ്ഘാടനം ചെയ്തു.

ഐടി അധിഷ്ഠിത വ്യവസായങ്ങൾ,സ്റ്റാർട്ടപ്പുകൾ ഇങ്ങനെ വിവിധ മേഖലകളിലെ വളർച്ചക്ക് ഊർജം പകരാൻ 5ജിക്ക് സാധിക്കുമെന്നും ഈ പുതിയ സാങ്കേതിക വിദ്യ കേരളത്തിൽ നടപ്പാക്കാൻ മുൻകൈ എടുത്ത റിലയൻസ് ഗ്രൂപ്പിന് അഭിനന്ദനങ്ങളെന്നും ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. മറ്റന്നാൾ മുതൽ തിരുവനന്തപുരത്തും അടുത്ത മാസം മുതൽ കോഴിക്കോടും മലപ്പുറത്തും സേവനം ലഭ്യമാക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 5ജി സേവനം കൊച്ചിയിൽ ലഭ്യമാക്കിയിരുന്നു. കടവന്ത്ര,അങ്കമാലി എന്നിവിടങ്ങളിൽ എയർടെൽ,ജിയോ എന്നീ കമ്പനികളുടെ 5ജി സിഗ്നൽ ലഭ്യമായതായി റിപ്പോർട്ടുകളുണ്ട്.



TAGS :
Next Story