Quantcast

ബഫർസോൺ വിഷയം പാർലമെന്റിൽ ഉയർത്തണമെന്ന് രാഹുൽ ഗാന്ധിയോട് മുഖ്യമന്ത്രി

ബഫർ സോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ അടിച്ചുതകർത്തതിന് പിന്നാലെ, ഇതേ വിഷയത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചുവെന്ന് രാഹുൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    25 Jun 2022 6:52 AM GMT

ബഫർസോൺ വിഷയം പാർലമെന്റിൽ ഉയർത്തണമെന്ന് രാഹുൽ ഗാന്ധിയോട് മുഖ്യമന്ത്രി
X

ന്യൂഡൽഹി: ബഫർസോൺ വിഷയം പാർലമെന്റിൽ ഉയർത്തണമെന്ന് രാഹുൽ ഗാന്ധിയോട് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുലിന് അയച്ച മറുപടിക്കത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യമുന്നയിച്ചത്. പ്രശ്‌നപരിഹാരത്തിനായി സംസ്ഥാന സർക്കാറിന്റെ ഭാഗത്തു നിന്ന് എല്ലാ ശ്രമങ്ങളും ഉണ്ടാവുമെന്നും മുഖ്യമന്ത്രി കത്തിൽ ഉറപ്പ് നൽകുന്നുണ്ട്. രാഹുൽ ഗാന്ധി കത്തയച്ചത് ജൂൺ എട്ടിനാണെന്നാണ മുഖ്യമന്ത്രിയുടെ മറുപടിയിൽ പറയുന്നത്.


ബഫർ സോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ അടിച്ചുതകർത്തതിന് പിന്നാലെ, ഇതേ വിഷയത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചുവെന്ന് രാഹുൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ജനവികാരം പരിഗണിച്ച് തീരുമാനമെടുക്കണമെന്നും രാഹുൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

''ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലകളുടെ പരിപാലനത്തിൽ സുപ്രിംകോടതിയുടെ ഉത്തരവ് ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുർസ്ഥിതിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. വനം, കാലാവസ്ഥാ മന്ത്രാലയത്തോടും കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതിലോല മേഖലകളുടെ പരിധി കുറയ്ക്കാൻ അഭ്യർഥിക്കാൻ സർക്കാറുകൾക്ക് സാധിക്കും. വിഷയത്തിൽ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു''-രാഹുൽ പറഞ്ഞു.

ബഫർസോൺ വിഷയത്തിൽ സ്ഥലം എംപിയായ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് എസ്എഫ്‌ഐ പ്രവർത്തകർ കൽപ്പറ്റയിലെ അദ്ദേഹത്തിന്റെ ഓഫീസ് തല്ലിത്തകർത്തത്.

TAGS :

Next Story