''അതൊന്നും ഇങ്ങോട്ട് ഏശില്ല''; നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി
'പ്രതികൾ എത്ര ഉന്നതനായാലും അറസ്റ്റ് ചെയ്യുമെന്ന് തെളിഞ്ഞ കേസാണിത്. യുഡിഎഫ് എന്നും പ്രതികൾക്കൊപ്പമാണ് നിന്നത്. യുഡിഎഫ് ആയിരുന്നെങ്കിൽ അറസ്റ്റുണ്ടാവുമായിരുന്നില്ല'
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണ്ടത്തെ സർക്കാറുകളുടെ കാലത്ത് സമാനമായ കേസുകളിൽ നടന്നതുപോലെ ഇപ്പോഴും നടക്കുമെന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ അതിങ്ങോട്ട് ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് ഭരണമല്ലായിരുന്നെങ്കിൽ പ്രതികൾ കൈവീശി നടന്നുപോയേനെ എന്നും അദ്ദേഹം പറഞ്ഞു.
പ്രതികൾ എത്ര ഉന്നതനായാലും അറസ്റ്റ് ചെയ്യുമെന്ന് തെളിഞ്ഞ കേസാണിത്. യുഡിഎഫ് എന്നും പ്രതികൾക്കൊപ്പമാണ് നിന്നത്. യുഡിഎഫ് ആയിരുന്നെങ്കിൽ അറസ്റ്റുണ്ടാവുമായിരുന്നില്ല. ഉന്നതർ പ്രതിസ്ഥാനത്ത് വന്നപ്പോൾ അങ്ങോട്ട് പോവേണ്ട എന്ന നിലപാടല്ല സർക്കാർ സ്വീകരിച്ചത്. ആരാണെങ്കിലും അങ്ങോട്ട് പോവൂ എന്നാണ് സർക്കാർ പറഞ്ഞത്. അറസ്റ്റ് ചെയ്യാൻ നേരം കൈവിറയൽ കേരള പൊലീസിന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിജീവിത ആവശ്യപ്പെട്ട പ്രകാരം വനിതാ ജഡ്ജി, പബ്ലിക് പ്രോസിക്യൂട്ടർ എന്നിവരെയെല്ലാം സർക്കാർ നിയമിച്ചു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ വന്നപ്പോൾ അതിലും കേസെടുത്തു. ഇക്കാര്യത്തിലൊന്നും യാതൊരു അമാന്തവും സർക്കാർ കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്രക്കും വിസ്മയക്കും ലഭിച്ച നീതി അതിജീവിതക്കും ലഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
Adjust Story Font
16