Quantcast

പാണക്കാട് തങ്ങൾക്കെതിരെ ഉയർത്തിയത് രാഷ്ട്രീയ വിമർശനം- മുഖ്യമന്ത്രി

എൽഡിഎഫിന് കരുത്തുപകരുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും മുഖ്യമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-11-24 15:08:41.0

Published:

24 Nov 2024 2:26 PM GMT

പാണക്കാട് തങ്ങൾക്കെതിരെ ഉയർത്തിയത് രാഷ്ട്രീയ വിമർശനം- മുഖ്യമന്ത്രി
X

കോഴിക്കോട്: മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾക്കെതിരെ പറഞ്ഞത് രാഷ്ട്രീയ വിമർശനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമർശിച്ചത് തങ്ങളെയല്ല ലീ​ഗിനെയാണെന്നും ലീഗെടുക്കുന്ന രാഷ്ട്രീയ നിലപാടിന്റെ ഉത്തരവാദിത്തം സാദിഖലി തങ്ങൾക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഡിപിഐയെയും ജമാഅത്തെ ഇസ്‌ലാമിയെയും സഹകരിപ്പിക്കുന്ന ലീഗിന്റെ രാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം എൽഡിഎഫിന് കരുത്തുപകരുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. 'എൽഡിഎഫിന് ക്ഷീണം ഉണ്ടാക്കുന്ന ഒന്നും സംഭവിച്ചില്ല. പാലക്കാട് എൽഡിഎഫിന് വോട്ട് വിഹിതം നല്ല നിലയിൽ വർധിപ്പിക്കാൻ കഴിഞ്ഞു. ബിജെപിയുടെ പിറകോട്ടുപോക്കിൽ എൽഡിഎഫിന്റെ സമീപനം നിർണായകമായെന്നും' മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story