Quantcast

യു.എ.ഇയില്‍ ലഭിച്ചത് ഊഷ്മള സ്വീകരണം; നന്ദി പറഞ്ഞ് മുഖ്യമന്ത്രി

'യുഎഇ ഭരണാധികാരികളിൽ നിന്നും മലയാളി പ്രവാസികളിൽ നിന്നും ഹൃദ്യമായ സ്വീകരണം ലഭിച്ചു'

MediaOne Logo

Web Desk

  • Updated:

    2022-02-09 14:38:47.0

Published:

9 Feb 2022 2:01 PM GMT

യു.എ.ഇയില്‍ ലഭിച്ചത് ഊഷ്മള സ്വീകരണം; നന്ദി പറഞ്ഞ് മുഖ്യമന്ത്രി
X

യുഎഇയില്‍ ലഭിച്ചത് ഊഷ്മള സ്വീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ ഭരണാധികാരികളിൽ നിന്നും മലയാളി പ്രവാസികളിൽ നിന്നും ഹൃദ്യമായ സ്വീകരണം ലഭിച്ചു. അതിന് നന്ദിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുബൈ എക്സ്പോ വേദിയിൽ സ്വീകരണം ലഭിച്ചു. കേരളത്തിന്റെ വികസനത്തിൽ യുഎഇ നൽകുന്ന പിന്തുണക്ക് നന്ദി അറിയിച്ചു. യുഎഇ സാമ്പത്തിക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായുള്ള വാണിജ്യ സഹകരണം ശക്തിപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പുതിയ തൊഴിൽ നിയമങ്ങൾ മലയാളികൾക്ക് അടക്കം ഉപകാരപ്രദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഎഇ സർക്കാർ, സ്വകാര്യ മേഖലയിലെ നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. എല്ലാ പിന്തുണയും ഉറപ്പ് നൽകി. കേരളത്തിൽ തുടർ ഭരണം ഉണ്ടായത് സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനത്തിന് ഗുണകരമാകുമെന്ന് ശൈഖ് നഹ്യാൻ പറഞ്ഞു. അബുദാബി ചേംബർ സംഘം കോവിഡ് കുറയുമ്പോൾ കേരളത്തിലേക്ക് എത്തും. കേരളത്തിൽ വ്യവസായ നിക്ഷേപം നടത്തുന്നതിന് പലരും സന്നദ്ധത അറിയിച്ചു. കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്ന എം എ യൂസഫലിക്ക് നന്ദി. സംസ്ഥാനത്തിന്‍റെ പുരോഗതിക്കുള്ള തടസ്സങ്ങൾ മറികടക്കാനുള്ള വലിയ ഊർജമാണ് യുഎഇയില്‍ നിന്ന് ലഭിച്ചത്. പ്രവാസി സഹോദരങ്ങളാണ് ഇതിന്റെ ചാലക ശക്തി. പ്രവാസികളെ അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ മെയ് 20ന് ഒരു വർഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി 100 ദിന പദ്ധതികൾ പ്രഖ്യാപിച്ചു. ആകെ 1557 പദ്ധതികളാണ് പൂര്‍ത്തിയാക്കുക. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത നിലവാരത്തിലുള്ള 53 സ്കൂളുകൾ

കെ ഫോൺ പ്രവർത്തനക്ഷമമാകും

ലൈഫിൽ 20,000 വ്യക്തിഗത വീടുകൾ

എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകൾ

റേഷൻ കാർഡുകൾ സ്മാർട് കാർഡുകളാകും

ഭൂരഹിതരായ 15000 പേർക്ക് പട്ടയം വിതരണം

ഡിജിറ്റൽ സർവേ വ്യാപിപ്പിക്കും

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി

മലപ്പുറത്ത് ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ

23 പുതിയ പൊലീസ് സ്റ്റേഷനുകൾ

150 വിദ്യാർഥികൾക്ക് നവകേരള ഫെലോഷിപ്

ഇടുക്കിയില്‍ എയർ സ്ട്രിപ് ഉദ്ഘാടനം

TAGS :

Next Story