മുഖ്യമന്ത്രിയുടെ പരിപാടിയിൽനിന്ന് കോൺഗ്രസ് പ്രവർത്തകനെ പ്രതിഷേധം ഭയന്ന് മാറ്റിനിർത്തി
മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികാഘോഷത്തിൽനിന്നാണ് സ്വാഗതസംഘം വൈസ് ചെയർമാനും കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണയുടെ ഭർത്താവുമായ അഡ്വ. കൃഷ്ണകുമാറിനെ മാറ്റിയത്
തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽനിന്ന് കോൺഗ്രസ് പ്രവർത്തകനെ മാറ്റിനിർത്തി. കുമാരനാശാൻ 150-ാം ജന്മവാർഷികാഘോഷത്തിൽനിന്നാണ് കോൺഗ്രസ് പ്രവർത്തകനായ അഡ്വ. കൃഷ്ണകുമാറിനെ വിലക്കിയത്. കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണയുടെ ഭർത്താവാണ് കൃഷ്ണകുമാർ.
തോന്നയ്ക്കൽ കുമാരനാശൻ കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടിലാണ് മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികാഘോഷവും ആശാൻ സൗധത്തിന്റെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയുടെ സ്വാഗതസംഘം വൈസ് ചെയർമാനാണ് അഡ്വ. കൃഷ്ണകുമാർ. 3.30നാണ് പരിപാടി ആരംഭിച്ചത്. കൃഷ്ണകുമാർ കരുതൽ തടങ്കലിലാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ചടങ്ങിൽ കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ആശാൻ കാവ്യശിൽപം മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്നുണ്ട്. ആശാൻ സൗധത്തിൽ അത്യാധുനിക സംവിധാനങ്ങളുള്ള ഓഡിറ്റോറിയം, ഓഡിയോ വിഷ്വൽ തിയറ്റർ, ഓഫീസ് സമുച്ചയം, ഡിജിറ്റൽ സൗകര്യങ്ങളുള്ള ലൈബ്രറി മന്ദിരം, റഫറൻസ്-ഗവേഷണ സൗകര്യങ്ങൾ, ബാലകേന്ദ്രങ്ങൾ, എഴുത്തുകാർക്ക് താമസസൗകര്യങ്ങൾ കോൺഫറൻസ് ഹാൾ എന്നിവ ഉണ്ടാകും.
Summary: A Congress activist was kept away from the Chief Minister's program, Kumaranasan's 150th birth anniversary celebration, at Thonnakkal, Thiruvananthapuram, fearing protests
Adjust Story Font
16