Quantcast

'വിമാന യാത്രാനിരക്ക് വര്‍ധന പ്രവാസികളെയും ടൂറിസത്തെയും ബാധിക്കുന്നു': ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

വിമാന നിരക്ക് വര്‍ധന പ്രവാസികൾക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്

MediaOne Logo

Web Desk

  • Published:

    4 July 2022 1:16 AM GMT

വിമാന യാത്രാനിരക്ക് വര്‍ധന പ്രവാസികളെയും ടൂറിസത്തെയും ബാധിക്കുന്നു: ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
X

തിരുവനന്തപുരം: വിമാന യാത്രാ നിരക്ക് വര്‍ധനവില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാന നിരക്ക് വര്‍ധന പ്രവാസികൾക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ആഭ്യന്തര സർവീസുകൾക്കും അന്താരാഷ്ട്ര സർവീസുകൾക്കും കോവിഡ് മഹാമാരിക്കാലത്തിന് മുൻപുള്ളതിനേക്കാൾ ഉയർന്ന നിരക്കാണ് കമ്പനികൾ ഈടാക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. കോവിഡ് മഹാമാരിയുണ്ടാക്കിയ ദുരിതക്കയത്തിൽ നിന്ന് കരകയറുന്ന സമൂഹത്തിന് നിരക്ക് വർധനവ് വലിയ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നീണ്ട അടച്ചിടൽ കാരണം പ്രതിസന്ധിയിലായ കേരളത്തിന്റെ ടൂറിസം മേഖലയെയും വിമാന നിരക്ക് വര്‍ധന ബാധിക്കും. ഈ ആശങ്കകൾ മുൻനിർത്തി വിമാന യാത്രാനിരക്കിലെ കുത്തനെയുള്ള വർധനവില്‍ അടിയന്തരമായി ഇടപെടണമെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.


TAGS :

Next Story