Quantcast

'കേന്ദ്രം അനുകൂല നിലപാടെടുത്താലേ മുന്നോട്ട് പോകാനാകൂ...'; കെ-റെയിലില്‍ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി

'കേന്ദ്രത്തിന്‍റെ നിലപാട് നേരത്തെ അനുകൂലമായിരുന്നു, ഇപ്പോൾ അവര്‍ ശങ്കിച്ച് നില്‍ക്കുകയാണ്, കെ റെയിലിന് കേന്ദ്രാനുമതി പ്രധാനമാണ്...'

MediaOne Logo

Web Desk

  • Updated:

    2022-06-14 06:58:03.0

Published:

14 Jun 2022 6:31 AM GMT

കേന്ദ്രം അനുകൂല നിലപാടെടുത്താലേ മുന്നോട്ട് പോകാനാകൂ...; കെ-റെയിലില്‍ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി
X

വികസനപ്രവർത്തനങ്ങൾക്ക് തടയിടുന്നവർ കൂട്ടത്തിൽ തന്നെയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൻകിട പദ്ധതിക്കായുള്ള സ്ഥലത്തിൽ നിന്ന് മൂന്ന് സെന്‍റ് സ്ഥലം മറ്റൊരാവശ്യത്തിനായി ആവശ്യപ്പെട്ട കൗണ്‍സിലറുടെ ഉദാഹരണം പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. 'ഉത്തമനായ സഖാവ്' എന്നാണ് കൗണ്‍സിലറെ പിണറായി പരാമർശിച്ചത്. 'ഒന്നും നമ്മുടെ കെയർ ഓഫിൽ വേണ്ടട്ടോ...' എന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ നിക്ഷേപത്തിന് വരുന്നവരെ ശത്രുവായി കാണരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി അതേസമയം കെ റെയിലിൽ നിലപാട് മയപ്പെടുത്തി. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലേ മുന്നോട്ട് പോകാൻ കഴിയുവെന്നായിരുന്നു ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രതികരണം. 'കേന്ദ്രത്തിന്‍റെ നിലപാട് നേരത്തെ അനുകൂലമായിരുന്നു, ഇപ്പോൾ അവര്‍ ശങ്കിച്ച് നില്‍ക്കുകയാണ്, കെ റെയിലിന് കേന്ദ്രാനുമതി പ്രധാനമാണ്...'. പിണറായി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നിശബ്ദരാകരുതെന്നും പ്രതിപക്ഷ സമരം വികസനം അട്ടിമറിക്കാനാണെന്നും പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷ ഉദ്ദേശ്യം തുറന്ന് കാട്ടണമെന്നും കൂട്ടിച്ചേര്‍ത്തു.


കെ.റെയിലിൽ മയപ്പെട്ട് മുഖ്യമന്ത്രി..

കേന്ദ്രം അനുകൂല നിലപാടെടുത്താലേ മുന്നോട്ട് പോകാനാകൂ...

പ്രതിപക്ഷ പ്രതിഷേധത്തിൽ കേന്ദ്രത്തിന് ആശകയെന്നും മുഖ്യമന്ത്രി...

നിലപാട് മാറ്റത്തിന് തൃക്കാക്കരക്കാർക്ക് സല്യൂട്ടെന്ന് വി.ഡി സതീശന്‍...

TAGS :

Next Story