Quantcast

'മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കണം എന്നതാണ് വ്യവസ്ഥ': ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി

ആരും സമൂഹത്തിന് മുന്നിൽ പരിഹാസ്യരാവരുത് എന്ന് മാത്രമാണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-10-18 13:54:13.0

Published:

18 Oct 2022 1:48 PM GMT

മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കണം എന്നതാണ് വ്യവസ്ഥ: ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി
X

തിരുവനന്തപുരം: മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി. ഭരണഘടനയിൽ ഗവർണറുടെ കർത്തവ്യങ്ങളെപ്പറ്റി കൃത്യമായ വ്യവസ്ഥയുണ്ടെന്നും ആരും സമൂഹത്തിന് മുന്നിൽ പരിഹാസ്യരാവരുത് എന്ന് മാത്രമാണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

"ആർക്കും ആരെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നമ്മുടെ രാജ്യം ഫെഡറൽ തത്വങ്ങൾ പിന്തുടരുന്ന രാജ്യമാണ്. പാർലമെന്ററി ജനാധിപത്യമാണ് ഇവിടെ നിലനിൽക്കുന്നത്. ഫെഡറൽ സംവിധാനത്തിൽ ഗവർണർ പദവിയുടെ കർത്തവ്യം കൃത്യമായി പറയുന്നുണ്ട്. അതുപോലെ തന്നെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ കർത്തവ്യവും. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണറുടെ വിവേചനാധികാരങ്ങൾ വളരെ ഇടുങ്ങിയതാണെന്ന് ഡോ.അംബേദ്കർ വ്യക്തമാക്കിയിട്ടുമുണ്ട്. മന്ത്രിമാർ രാജി നൽകേണ്ടത് മുഖ്യമന്ത്രിക്ക് ആണ്. അത് ഗവർണർക്ക് കൈമാറേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ തീരുമാനമെടുക്കേണ്ടത്. ഇതാണ് ഭരണഘടനയുടെ കൃത്യമായ വ്യവസ്ഥ.

ഗവർണർ ഇത്തരം കാര്യങ്ങൾ പറയുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ആരും സമൂഹത്തിന് മുന്നിൽ പരിഹാസ്യരാവരുത് എന്ന് മാത്രമാണ് പറയാനുള്ളത്. കാര്യങ്ങൾ നല്ല നിലയ്ക്ക് പോകണം എന്നുള്ളത് കൊണ്ട് ആ സമീപനമാണ് സർക്കാരിനുള്ളത്. സ്വയമേ മനസ്സിലാക്കാനും തിരുത്താനുമൊക്കെ എല്ലാവർക്കും കഴിയും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ". മുഖ്യമന്ത്രി വ്യക്തമാക്കി.

TAGS :

Next Story