Quantcast

പാരിസ് ഒളിംപിക്സ്: ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മനു ഭാക്കറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

10 മീറ്റർ എയർ പിസ്റ്റൾ വിഭാ​ഗത്തിലാണ് മനു ഭാക്കർ വെങ്കല മെഡലുമായി രാജ്യത്തിന്റെ അഭിമാനമായത്.

MediaOne Logo

Web Desk

  • Published:

    28 July 2024 4:45 PM GMT

CM Pinarayi Vijayann congratulates Manu Bhaker for winning first medal for India in Paris Olympics
X

തിരുവനന്തപുരം: പാരിസ് ഒളിംപിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മനു ഭാക്കറിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിൽ വെങ്കല മെഡൽ നേടിയ ഭാകർ ഷൂട്ടിങ് വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണെന്നത് ഈ നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന് ഏറെ അഭിമാനിക്കാവുന്ന ഈ മെഡൽ നേട്ടം ഉയർന്നുവരുന്ന മറ്റ് കായികതാരങ്ങൾക്കും ആത്മവിശ്വാസമേകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ അഭിനന്ദനം.

10 മീറ്റർ എയർ പിസ്റ്റൾ വിഭാ​ഗത്തിലാണ് മനു ഭാക്കർ വെങ്കല മെഡലുമായി രാജ്യത്തിന്റെ അഭിമാനമായത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ് മനു ഭാക്കർ. ഇതോടെ, 2012ൽ ലണ്ടൻ ഒളിമ്പിക്‌സിൽ ഗഗൻ നരംഗിന് ശേഷം മെഡൽ നേടുന്ന ആദ്യം താരവുമായി ഈ ഹരിയാന സ്വദേശിനി.

221.7 പോയന്റാണ് മനു ബാക്കർ നേടിയത്. നേരിയ പോയന്റ് വ്യത്യാസത്തിലാണ് വെള്ളി മെഡൽ നഷ്ടമായത്. സൗത്ത് കൊറിയയുടെ ഒയെ ജിൻ സ്വർണവും കിംയെ ജി വെള്ളിയും കരസ്ഥമാക്കി.




TAGS :

Next Story