Quantcast

ലക്ഷദ്വീപ് നിയമസഭാ പ്രമേയ ഭേദഗതി; സംഘപരിവാറിനേയും ബി ജെ പിയേയും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നില്ലെന്ന് എന്‍ ഷംസുദ്ദീന്‍, കേന്ദ്രത്തെ കൃത്യമായി വിമര്‍ശിക്കണമെന്ന് പി.ടി തോമസ്

കാവി അജണ്ടകൾ അടിച്ചേൽപ്പിക്കുകയാണ് പ്രതിപക്ഷമെന്ന് സര്‍ക്കാര്‍ പ്രമേയത്തില്‍ കുറ്റപ്പെടുത്തിയതി. തെങ്ങുകളിൽ കവി കളർ പൂശുന്നതു പോലുള്ള പരിഷ്കാരങ്ങളാണ് നടക്കുന്നത്. കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപിക്കുന്നുവെന്നും പ്രമേയം വിമര്‍ശിച്ചു.

MediaOne Logo

Web Desk

  • Published:

    31 May 2021 5:05 AM GMT

ലക്ഷദ്വീപ് നിയമസഭാ പ്രമേയ ഭേദഗതി; സംഘപരിവാറിനേയും ബി ജെ പിയേയും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നില്ലെന്ന് എന്‍ ഷംസുദ്ദീന്‍, കേന്ദ്രത്തെ കൃത്യമായി വിമര്‍ശിക്കണമെന്ന് പി.ടി തോമസ്
X

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന് ഭേദഗതി സമര്‍പ്പിച്ച് എം.എല്‍.എമാര്‍. എൻ ഷംസുദ്ദീനും പിടി തോമസുമാണ് പ്രതിക്ഷ നേതാവ് വി.ഡി സതീശന്‍ പിന്തുണക്കുന്നുവെന്ന് പ്രസ്താവിച്ച പ്രമയത്തെ എതിര്‍ത്ത് രംഗത്തെത്തിയത് 'സംഘപരിവാറിനേയും ബി.ജെ.പിയേയും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നില്ല'

സംഘപരിവാർ താൽപര്യം സംരക്ഷിക്കുന്നുവെന്ന് എടുത്ത് പറയണമെന്നും ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. ടിബറ്റില്‍ ചൈനയുടെ അധിനിവേശത്തിന് സമാനമാണ് ലക്ഷദ്വീപ് എന്ന ഭേദഗതി വേണമെന്നും കേന്ദ്രത്തെ കൃത്യമായി വിമര്‍ശിക്കണമെന്നും പി.ടി തോമസ് എം.എല്‍.എയും പറഞ്ഞു.

കാവി അജണ്ടകൾ അടിച്ചേൽപ്പിക്കുകയാണ് പ്രതിപക്ഷമെന്ന് സര്‍ക്കാര്‍ പ്രമേയത്തില്‍ കുറ്റപ്പെടുത്തിയതി. തെങ്ങുകളിൽ കവി കളർ പൂശുന്നതു പോലുള്ള പരിഷ്കാരങ്ങളാണ് നടക്കുന്നത്. കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപിക്കുന്നുവെന്നും പ്രമേയം വിമര്‍ശിച്ചു.

കുറ്റകൃത്യങ്ങൾ കുറവുള്ള ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കുന്നു. മത്സ്യബന്ധനത്തെ തകർക്കുന്നു. മത്സ്യതൊഴിലാളികളുടെ ജീവിത രീതി ഇല്ലാതാക്കാനാണ് ശ്രമം. ഗോവധ നിരോധനമെന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ നടപ്പാക്കാൻ ശ്രമം.

ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ തങ്ങൾക്ക് താൽപര്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നു. രണ്ട് കുട്ടികൾ കൂടുതലുള്ളവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് തീരുമാനിക്കുന്നു.ഇത് വിചിത്രമായ നിയമമാണ്. ലക്ഷദ്വീപിന്‍റെ ആശങ്ക കേരളം പങ്ക് വെയ്ക്കുന്നു. സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറി. അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ പ്രമേയത്തോട് പൂർണമായും യോജിപ്പാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്‍. ഇന്ത്യയിലാണ് കിരാത നിയമങ്ങൾ കൊണ്ട് വരുന്നത്. എന്തുമാകാം എന്ന ധിക്കാരമാണ്. സംഘപരിവാർ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റി. ഡ്രാക്കോണിയൻ നിയമം അറബിക്കടലിൽ എറിയണം. അഡ്മിനിസ്ട്രേറ്ററുടെ എല്ലാ ഉത്തരവുകളും റദ്ദാക്കണം. സംഘപരിവാർ രാഷ്ട്രീയത്തെ തുടക്കത്തിലേ തിരിച്ചറിയണം. പ്രമേയത്തോട് യോജിക്കുന്നുവെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

TAGS :

Next Story