Quantcast

മീഡിയവൺ ബിസിനസ് എക്‌സലൻസ് അവാർഡുകൾ മുഖ്യമന്ത്രി സമർപ്പിച്ചു

2019ലും 2020ലും മീഡിയവൺ ബിസിനസ് അവാർഡ് പ്രഖ്യാപിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-03 15:25:29.0

Published:

3 April 2022 12:43 PM GMT

മീഡിയവൺ ബിസിനസ് എക്‌സലൻസ് അവാർഡുകൾ മുഖ്യമന്ത്രി സമർപ്പിച്ചു
X

മീഡിയവൺ ബിസിനസ് എക്‌സലൻസി അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ജേതാക്കൾക്ക് സമർപ്പിച്ചു. കണ്ണൂർ കൈരളി ഹെറിറ്റേജ് റിസോർട്ടിലാണ് അവാർഡ് ദാന ചടങ്ങ് നടന്നത്.പാദരക്ഷാവ്യവസായ രംഗത്തെ വ്യത്യസ്ത ബ്രാന്റായ വി.കെ.സി ഗ്രൂപ്പ് സ്ഥാപകൻ വി.കെ.സി മമ്മദ് കോയക്കാണ് ബിസിനസ്സ് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്. ബിസിനസ് ലോകത്ത് സ്വന്തമായി ഇടം കണ്ടെത്തിയ പ്രതിഭകൾക്കുള്ള ആദരമാണ് മീഡിയാവൺ ബിസിനസ് എക്സലൻസ് അവാർഡ് 2021.

മന്ത്രി എം.വി.ഗോവിന്ദൻ, കണ്ണൂർ മേയർ ടി.ഒ.മോഹനൻ, എംഎൽമാരായ സജീവ് ജോസഫ്, കെ.വി.സുമേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. റിട്ട. അഡീഷണൽ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണൻ അധ്യക്ഷനായ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഷീല കൊച്ചൗസേപ്പിന് വുമൺ എൻട്രപ്രണർ ഓഫ് ദ ഇയർ, എ.കെ ഷാജിക്ക് ബിസിനസ് മാൻ ഓഫ് ദ ഇയർ, പ്രദീപ് പി.എസിന് യങ് എൻട്രപ്രണർ അവാർഡ്, എം. രാധാകൃഷ്ണന് ഐകണിക് ഫിറ്റ്നസ് ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കെ. ഷമീർ ബാബുവിന് എക്സലൻസ് ഇൻ ഫർണിച്ചർ മാനുഫാക്ചറിങ് ആൻഡ് ആൻഡ് ഡിസ്ട്രിബ്യൂഷൻ അവാർഡ്, ആനി പൗലോസ്, വി.പി പൗലോസ് എന്നിവർക്ക് എക്സലന്റ് ഹൈജീനിക് പ്രൊഡക്ട് ഓഫ് ദ ഇയർ, കീരിയിൽ അബ്ദുൽ നാസറിന് എമർജിങ് സിമന്റ് കമ്പനി, സന്തോഷ്‌കുമാർ കെ.ആർ, സി.എ ബിജു ജോസഫ് എന്നിവർക്ക് എക്സലൻസ് ഇൻ എജ്യുക്കേഷൻ, ഡോ. മൻസൂർ അലിക്ക് ഫാസ്റ്റസ്റ്റ് എമർജിങ് കമ്പനി ഇൻ കെമിക്കൽ ഇൻഡസ്ട്രി, റെജി ബാഹുലേയന് ടെക്നോളജിക്കൽ എക്സലൻസ്, സലാഹ് കെക്ക് എക്സലൻസ് ഇൻ ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഇൻഡസ്ട്രി, ടാൽറോയ്ക്ക് ബെസ്റ്റ് സ്റ്റാർട്ട്അപ്പ് ഇക്കോസിസ്റ്റം ഡെവലപ്പർ എന്നിങ്ങനെയാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്.2019ലും 2020ലും മീഡിയവൺ ബിസിനസ് അവാർഡ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ട് അവാർഡുകളും ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സമ്മാനിച്ചത്.

TAGS :

Next Story