'ഈ മൈക്കിന് എന്തോ പ്രശ്‌നമുണ്ട്...ഓപ്പറേറ്റർക്ക് എന്തേലും ചെയ്യാനുണ്ടോ?'- വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി
ഡൽഹിയിൽ കേന്ദ്രസർക്കാരിനെതിരെ നടത്തുന്ന സമരത്തെക്കുറിച്ച് വിശദീകരിക്കാനായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചത്.
ന്യൂഡൽഹി: ഡൽഹിയിൽ വാർത്താസമ്മേളനം തുടങ്ങാനിരിക്കെ മുഖ്യമന്ത്രിയുടെ മൈക്ക് കേടായി. ധനമന്ത്രി കെ.എൻ ബാലഗോപാൽ മൈക്ക് ശരിയാക്കാൻ ശ്രമിച്ചെങ്കിലും സമയമെടുത്തു. ഓപ്പറേറ്റർ ഇനിയെന്തേലും ചെയ്യാനുണ്ടോ...അല്ലെങ്കിൽ മൈക്ക് മാറ്റാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഡൽഹിയിൽ നാളെ കേന്ദ്രസർക്കാരിനെതിരെ നടത്തുന്ന സമരത്തെക്കുറിച്ച് വിശദീകരിക്കാനായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചത്. കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്നത് സവിശേഷമായ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവർ സമരത്തിന്റെ ഭാഗമാകും. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമായതുകൊണ്ടാണ് ഈ സമരം തെരഞ്ഞെടുക്കേണ്ടിവന്നത്. ഒരാളെയും തോൽപ്പിക്കാൻ ലക്ഷ്യമിട്ടല്ല, സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യമാകെ കേരളത്തിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം കാണേണ്ടതില്ല. കേന്ദ്രസർക്കാർ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ലാളനയും ഭരണമില്ലാത്ത സംസ്ഥാനങ്ങൾക്ക് പീഡനവുമാണ് കേന്ദ്രത്തിന്റെ നയമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Adjust Story Font
16