Quantcast

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്തയാഴ്ച മുതൽ

ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം, തട്ടുകടകള്‍ തുറക്കരുത്, വർക്ക്‌ഷോപ്പുകൾ വാരാന്ത്യത്തിൽ രണ്ടു ദിവസം മാത്രം

MediaOne Logo

Web Desk

  • Updated:

    2021-05-07 16:41:22.0

Published:

7 May 2021 12:35 PM GMT

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്തയാഴ്ച മുതൽ
X

സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കിറ്റ് വിതരണം അടുത്തയാഴ്ച തുടങ്ങും. അതിഥി തൊഴിലാളികൾക്കും കിറ്റ് നൽകും.

18-45 വയസിനിടയിലുള്ളവർക്ക് പൂർണമായും ഒറ്റയടിക്ക് വാക്‌സിൻ നൽകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മറ്റു രോഗങ്ങളുള്ളവർക്കും വാർഡുതല സമിതിയിലുള്ളവർക്കും മുൻഗണന നൽകും.

നാളെ സമ്പൂർണ ലോക്ഡൗൺ തുടങ്ങും. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുന്നവർ പോലീസിൽനിന്ന് പാസ് വാങ്ങണം. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ ജില്ല വിട്ട് യാത്ര ചെയ്യാവൂ. കേരളത്തിനു പുറത്തുനിന്നു വരുന്നവർ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇല്ലെങ്കിൽ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം.

ലോക്ഡൗൺ കാലത്ത് ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് പ്രവർത്തിക്കുക. തട്ടുകടകൾ തുറക്കരുത്. വർക്ക്‌ഷോപ്പുകൾ വാരാന്ത്യത്തിൽ രണ്ടു ദിവസം മാത്രം തുറക്കാം. ഹാർബറുകളിൽ ആളുകൾ കൂടാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് ലേലനടപടി ഒഴിവാക്കണം. പകരം മറ്റു നടപടിക്രമങ്ങൾ ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വീട്ടിനുള്ളിലും കൂട്ടംകൂടുന്ന സാഹചര്യം ഒഴിവാക്കണം. അയൽക്കാരുമായി ഇടപെടേണ്ടി വന്നാൽ ഇരട്ട മാസ്‌ക് ഉപയോഗിക്കണം. സാധനങ്ങൾ കൈമാറിയാൽ കൈകഴുകണം. വീടുകളിൽ വായുസഞ്ചാരം ഉറപ്പാക്കണം. പുറത്തുപോയി വരുന്നവർ കുട്ടികളുമായി ഇടപഴകരുത്.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് സമ്പൂര്‍ണ ലോക്ഡൗൺ ഏര്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പർക്കം കുറയ്ക്കാൻ ലോക്ഡൗണാണ് ഫലപ്രദമായ നടപടി. സംസ്ഥാനത്ത് നിയന്ത്രണം ഉറപ്പാക്കാന്‍ 25,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story