Quantcast

സി എം രവീന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ; ഇഡിക്ക് മുന്നിൽ ഹാജരാകില്ല

ലൈഫ് മിഷൻ കരാറിൽ രവീന്ദ്രന്‍റെ പങ്കാളിത്തം സൂചിപ്പിക്കുന്ന സ്വപ്ന സുരേഷുമായുളള ശിവശങ്കറിന്‍റെ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ഇ.ഡിക്ക് ലഭിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    27 Feb 2023 3:39 AM GMT

cm raveendran-ed
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനായിരുന്നു നിർദേശം. നിയമസഭ നടക്കുന്നതിനാലാണ് സിഎം രവീന്ദ്രൻ ഹാജരാവാത്തതെന്നാണ് വിവരം. നിയമസഭ തുടങ്ങുന്നതിന് മുൻപ് രവീന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി.

ലൈഫ് മിഷന്‍ കരാറിലെ കോഴക്കേസില്‍ ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നത്. ലൈഫ് മിഷൻ കരാറിൽ രവീന്ദ്രന്‍റെ പങ്കാളിത്തം സൂചിപ്പിക്കുന്ന സ്വപ്ന സുരേഷുമായുളള ശിവശങ്കറിന്‍റെ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ഇ.ഡിക്ക് ലഭിച്ചിരുന്നു. രവീന്ദ്രന്‍റെ ഇടപാടുകളെക്കുറിച്ച് നേരത്തെ സ്വപ്നയും ഇ.ഡിക്ക് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സി.എം രവീന്ദ്രനെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

രവീന്ദ്രനെ ചോദ്യം ചെയ്യണമെന്ന് സ്വപ്‌ന ആവശ്യപ്പെട്ടിരുന്നു.എല്ലാത്തിനും സഹായം ചെയ്തുകൊടുത്ത ആദ്യത്തെ ഓഫീസർ സിഎം രവീന്ദ്രനാണെന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ച് അദ്ദേഹം കേസിൽ നിന്ന് രക്ഷപെടുകയായിരുന്നെന്നുമായിരുന്നു സ്വപ്നയുടെ മൊഴി. സ്വപ്നയുടെ മൊഴിയിലടക്കം ഇ.ഡി അന്വേഷണം നടത്തും.

TAGS :

Next Story