ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പ്: പ്രതിപക്ഷ നേതാവും കൂട്ടുനിന്നെന്ന് എം.വി ഗോവിന്ദൻ
അർഹതപ്പെട്ടവർക്ക് തന്നെയാണ് സഹായം ലഭിക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം
ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പിനെ ചൊല്ലി രാഷ്ട്രീയപ്പോര്. പ്രതിപക്ഷ നേതാവും തട്ടിപ്പിന് കൂട്ടു നിന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചു.
പ്രതിപക്ഷ നേതാക്കൾ ഒപ്പിട്ട ശിപാർശകളിലും നടപടിയെടുത്തിട്ടുണ്ടെന്നാണ് സിപിഎമ്മിന്റെ ആരോപണം. തിങ്കളാഴ്ച നിയസഭാ സമ്മേളനം പുനരാരംഭിക്കാനിരിക്കേയാണ് വിജിലൻസിന്റെ കണ്ടെത്തലുകളെത്തിയിരിക്കുന്നത്. നടന്നിരിക്കുന്നത് തട്ടിപ്പാണെങ്കിൽ ആ തട്ടിപ്പിൽ പ്രതിപക്ഷത്തിനും പങ്കുണ്ടെന്നാണ് എം.വി ഗോവിന്ദന്റെ ആരോപണം. എന്നാൽ അർഹതപ്പെട്ടവർക്ക് തന്നെയാണ് സഹായം ലഭിക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നാണ് ആരോപണങ്ങളോട് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.
അപേക്ഷകരുടെ അർഹത പരിശോധിക്കേണ്ടത് സർക്കാരാണെന്നും പാവപ്പെട്ടവർ സമീപിക്കുമ്പോൾ അവർക്കെന്തെങ്കിലും സഹായമെത്തട്ടെ എന്നതാണ് ചിന്തിക്കുകയെന്നും അടൂർ പ്രകാശ് എം.പി റായ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
Adjust Story Font
16