Quantcast

ആർ.എസ്.എസിനെയും എസ്.ഡി.പി.ഐയെയും ഒരുമിച്ച് നിർത്തുന്നത് കോൺഗ്രസെന്ന് മുഖ്യമന്ത്രി

വിമർശിക്കുന്നതിനു പകരം പ്രതിപക്ഷം അവരുമായി വേദി പങ്കിടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    13 July 2022 7:41 AM GMT

ആർ.എസ്.എസിനെയും എസ്.ഡി.പി.ഐയെയും ഒരുമിച്ച് നിർത്തുന്നത് കോൺഗ്രസെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന എസ്.ഡി.പി.ഐയെയും ആർ.എസ്.എസിനെയും ഒരുമിച്ച് നിർത്തുന്നത് കോൺഗ്രസ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമർശിക്കുന്നതിനു പകരം പ്രതിപക്ഷം അവരുമായി വേദി പങ്കിടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കണ്ണൂരിലെ അക്രമങ്ങളിൽ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞു നിൽക്കാനാകില്ലെന്നും എത്ര നിരപരാധികളെയാണ് ക്രൂരമായി സി.പി.എം കൊലപ്പെടുത്തിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആർ.എസ്.എസിന്‍റെ വോട്ട് വാങ്ങി സഭയിൽ എത്തിയ ആളാണ് മുഖ്യമന്ത്രിയെന്നും സതീശൻ വിമർശിച്ചു.

മട്ടന്നൂർ ചാവശ്ശേരിയിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് ഇതര സംസ്ഥാന തൊഴിലാളികളായ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവമായിരുന്നു സണ്ണി ജോസഫിന്‍റെ അടിയന്തര പ്രമേയ നോട്ടീസ്. എന്നാൽ ചർച്ചയിൽ നിറഞ്ഞുനിന്നത് ആർ.എസ്.എസ് ബന്ധത്തെയും അക്രമ രാഷ്ട്രീയത്തെയും ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ പോര്. നോട്ടീസിൽ ആർ.എസ്.എസിന്‍റെയും എസ്.ഡി.പി.ഐയുടേയും പേരു പറയാത്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. വേണ്ടിവന്നാൽ ബി.ജെ.പിയിലേക്ക് പോകുമെന്ന് കെ.സുധാകരൻ മുൻപ് പറഞ്ഞതും പ്രതിപക്ഷ നേതാവ് ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തുവെന്ന വിമർശനവും ഉയർത്തിയായിരുന്നു മുഖ്യമന്ത്രിയുടെ ആക്രമണം.

വർഗീയതയോട് സമരസപ്പെട്ട് പോകുന്നതാണ്. അതുകൊണ്ട് ബി.ജെ.പിയോട് സമരസപ്പെടാനും അവരുടെ പ്രത്യേക പരിപാടികൾ വരുമ്പോൾ പൊരുത്തപ്പെടാനും ഒരു പ്രയാസവും കോൺഗ്രസിന് ഇല്ല. എനിക്ക് തോന്നിയാൽ ഞാൻ ഈ പറയുന്ന വിഭാഗത്തിലേക്ക് പോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ച വലിയൊരു നേതാവിനെ മുന്നിൽ നിർത്തിയാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

1977 ലെ സി.പി.എം ജനസംഘം കൂട്ടുകെട്ട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ തിരിച്ചടി. കേരളത്തിൽ ഇടതുപക്ഷം ആയതുകൊണ്ടാണ് യു.ഡി.എഫിന് പിടിച്ചുനിൽക്കാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ മഹത്തായ കണ്ടുപിടുത്തം എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കോൺഗ്രസ് നടത്തിയ കൊലപാതകങ്ങൾ മുഖ്യമന്ത്രിയും സി.പി.എമ്മിന്‍റെ കൊലപാതകങ്ങളുടെ കണക്ക് പ്രതിപക്ഷവും എണ്ണിപ്പറ ഞ്ഞു. ബോംബാക്രമണ കേസുകളിൽ 80 ശതമാനത്തിലും പ്രതിയെ പിടികൂടാൻ കഴിയുന്നില്ലെന്നും ഭൂരിഭാഗം അക്രമങ്ങൾക്ക് പിന്നിലും സി.പി.എം ആണെന്നും ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.



TAGS :

Next Story