പൗരത്വ നിയമം നടപ്പാക്കില്ല; നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാറിന് വ്യക്തമായ നിലപാടുണ്ട്. അത് ഉയർത്തിപ്പിടിക്കുമെന്നും പിണറായി പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മതനിരപേക്ഷതക്ക് എതിരാണ് പൗരത്വ ഭേദഗതി നിയമം. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വ നിർണയിക്കാൻ ആർക്കും ഇവിടെ അധികാരമില്ല. അത്തരമൊരു പ്രശ്‌നം വരുമ്പോൾ ഭരണഘടനയാണ് ഉയർന്നുനിൽക്കുക. ആ ഭരണഘടനയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നിലപാടെടുത്തതെന്നും പിണറായി പറഞ്ഞു.
രാജ്യത്തെ ചില ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള സർവേകൾ നടക്കുകയാണ്. എന്നാൽ, കേരളത്തിൽ ഇത്തരത്തിൽ ജനങ്ങളെ വേർതിരിക്കുന്ന സർവേകളല്ല നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16