Quantcast

പൊലിസിൽ സൈബർ സെക്യൂരിറ്റി ഡിവിഷൻ രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി

ഈഗിൾ ഐഡ് പൊലീസിങ് എന്ന് പേരിട്ട പരിപാടിയിലുടെ കുറ്റാന്വേഷണമേഖലയിലെ ഡ്രോണുകളുടെ ഉപയോഗം വർധിപ്പിക്കാനും പൊലിസ് ലക്ഷ്യമിടുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    17 Dec 2021 2:24 AM

പൊലിസിൽ സൈബർ സെക്യൂരിറ്റി ഡിവിഷൻ രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി
X

പൊലിസിൽ സൈബർ സെക്യൂരിറ്റി ഡിവിഷൻ രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ പൊലിസ് സംഘടിപ്പിച്ച ഡ്രോൺ ഡെവലപ്‌മെന്റ് ഹാക്കത്തോൺ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാക്കത്തോണിനോട് അനുബന്ധിച്ച് ഡ്രോൺ എയർ ഷോയും, എക്‌സിബിഷനും നടന്നു. ഈഗിൾ ഐഡ് പൊലീസിങ് എന്ന് പേരിട്ട പരിപാടിയിലുടെ കുറ്റാന്വേഷണമേഖലയിലെ ഡ്രോണുകളുടെ ഉപയോഗം വർധിപ്പിക്കാനും പൊലിസ് ലക്ഷ്യമിടുന്നുണ്ട്. ഡ്രോൺ സാങ്കേതികവിദ്യ സ്വന്തം നിലയിൽ വികസിപ്പിക്കാൻ വേണ്ടി ഡ്രോൺ ഫോറൻസിക് ലബോറട്ടറി സംവിധാനം കേരള പൊലിസ് ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഹാക്കത്തോൺ. ഡ്രോണുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സൈബർ സെക്യൂരിറ്റി ഡിവിഷൻ കൂടി രൂപീകരിക്കുന്നതോടെ കുറ്റകൃത്യങ്ങൾ കുറയ്ക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം പല തരം ഡ്രോണുകൾ ഉൾപ്പെടുത്തി വർണാഭമായ എയർഷോ സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഡ്രോൺ സാങ്കേതിക വിദഗ്ധർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടി ഇന്ന് സമാപിക്കും.

CM says formation of cyber security division in police is under consideration

TAGS :

Next Story