Quantcast

പ്രതിസന്ധികൾ നേരിടേണ്ടി വന്നപ്പോൾ തലയിൽ കൈവച്ച് നിലവിളിച്ചിരുന്നില്ല; അതിജീവിച്ച് മുന്നോട്ടുപോയെന്ന് മുഖ്യമന്ത്രി

''2016ന് മുമ്പ് വല്ലാത്തൊരു നിരാശ പൊതുസമൂഹത്തെ ബാധിച്ചിരുന്നു. 2016ന് ശേഷം ആ നിരാശ ഇല്ലാതായി. നിരാശക്ക് പകരം പ്രത്യാശ ഉണ്ടായി. സമഗ്രമായ വികസനമാണ് ലക്ഷ്യം''

MediaOne Logo

Web Desk

  • Updated:

    2022-06-02 13:09:42.0

Published:

2 Jun 2022 12:48 PM GMT

പ്രതിസന്ധികൾ നേരിടേണ്ടി വന്നപ്പോൾ തലയിൽ കൈവച്ച് നിലവിളിച്ചിരുന്നില്ല; അതിജീവിച്ച് മുന്നോട്ടുപോയെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: പലനിലക്കും വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും തലയിൽ കൈവച്ച് നിലവിളിച്ചിരിക്കാതെ അതിജീവിച്ച് മുന്നോട്ടുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാറിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016ന് മുമ്പ് വല്ലാത്തൊരു നിരാശ പൊതുസമൂഹത്തെ ബാധിച്ചിരുന്നു. 2016ന് ശേഷം ആ നിരാശ ഇല്ലാതായി. നിരാശക്ക് പകരം പ്രത്യാശ ഉണ്ടായി. സമഗ്രമായ വികസനമാണ് ലക്ഷ്യം. പലരൂപത്തിൽ സർക്കാറിന് പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം മറികടന്നു മുന്നോട്ടുപോയി. നിശ്ചയിച്ച പദ്ധതികളെല്ലാം നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതിയിൽ സർക്കാറിന് വ്യക്തമായ നിലപാടുണ്ട്. ഇനിയും അത് തുടരും. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വർഗീയത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന സർവേയാണ് ഇപ്പോൾ രാജ്യത്തെ പല ആരാധനാലയങ്ങളിലും നടക്കുന്നത്. എന്നാൽ കേരളത്തിൽ ജനങ്ങൾക്ക് അനുകൂലമായ സർവേയാണ് നടക്കുന്നത്. പരമദരിദ്രരെ കണ്ടെത്താനാണ് കേരളത്തിൽ സർവേ നടക്കുന്നത്. വലതുപക്ഷ ശക്തികൾക്ക് ബദലാണ് കേരള സർക്കാറെന്നും അദ്ദേഹം പറഞ്ഞു.



TAGS :

Next Story