36 ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം നടക്കുന്നത്.
36 ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെകാണും. വൈകുന്നേരം ആറിനാണ് വാർത്താസമ്മേളനം. ജൂലൈ 23 നാണ് മുഖ്യമന്ത്രി അവസാനമായി വാർത്താസമ്മേളനം നടത്തിയത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം നടക്കുന്നത്.
കോവിഡ് അവലോകനയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായി തുടരുന്നതിനാൽ വാർത്തസമ്മേളനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് കോവിഡ് ടി.പി.ആര്‍ നിരക്ക് 20 നോട് അടുക്കുകയാണ്.
Next Story
Adjust Story Font
16