Quantcast

കെ.എസ്.ആര്‍.ടി.സി ഓണം അലവൻസ്: യൂനിയൻ-മാനേജ്മെന്‍റ് ചർച്ച ഇന്ന്

കഴിഞ്ഞ മാസത്തെ ശമ്പളം മുഴുവനായി ഇന്ന് നൽകുമെന്നാണ് സർക്കാർ അറിയിച്ചെങ്കിലും തുക കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തിയിട്ടില്ല

MediaOne Logo

Web Desk

  • Published:

    22 Aug 2023 1:47 AM GMT

CMD to discuss KSRTC Onam Allowance and Advance with authorized trade unions today, KSRTC CMD, KSRTC Onam allowance issue, KSRTC Onam advance issue, KSRTC trade unions
X

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഓണം അലവൻസ്, അഡ്വാൻസ് വിഷയങ്ങളിൽ അംഗീകൃത തൊഴിലാളി യൂനിയനുകളുമായി ചര്‍ച്ചയ്ക്ക് സി.എം.ഡി. ഇന്ന് വൈകീട്ടു നാലു മണിക്കാണു ചർച്ച നിശ്ചയിച്ചിരിക്കുന്നത്.

അലവന്‍സ്, അഡ്വാന്‍സ് തുകകളായി 1,000 രൂപാ വീതം നല്‍കാമെന്നാണ് മാനേജ്മെന്‍റ് ഉദ്ദേശിക്കുന്നത്. എന്നാൽ, ഇത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ യൂനിയനായ ടി.ഡി.എഫ് അറിയിച്ചു. കൃത്യമായ ഓണം അലവൻസും അഡ്വാൻസും കിട്ടിയാലേ 26-ാം തിയതിയിലെ പണിമുടക്കിൽനിന്ന് പിന്മാറൂവെന്നാണ് സി.ഐ.ടി.യു യൂനിയനും വ്യക്തമാക്കിയത്.

കഴിഞ്ഞ മാസത്തെ ശമ്പളം മുഴുവനായി ഇന്ന് നൽകുമെന്നാണ് സർക്കാർ അറിയിച്ചത്. എന്നാൽ, ഇതിനായുള്ള തുക ധനവകുപ്പ് അനുവദിച്ചെങ്കിലും കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തിയിട്ടില്ല. എത്തിയാൽ ഇന്നോ നാളെയോ ശമ്പളം നൽകാനാകും.

Summary: CMD to discuss KSRTC Onam Allowance and Advance with authorized trade unions today

TAGS :

Next Story