ദുരിതാശ്വാസ നിധിയിലെ ക്രമക്കേട്; സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
കേസെടുത്തത് സംസ്ഥാന സർക്കാർ തന്നെയാണെന്നും അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിക്കപ്പെടും എന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
കേരള ഹൈക്കോടതി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ക്രമേക്കേട് നടന്നെന്ന കണ്ടെത്തലില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. കേസെടുത്തത് സംസ്ഥാന സർക്കാർ തന്നെയാണെന്നും അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിക്കപ്പെടും എന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണെന്നും കോടതി വിമർശിച്ചു.
ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് അര്‍ഹതയില്ലാത്തവര്‍ക്ക് ധനസഹായം ലഭിച്ചുവെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. വിദേശികൾക്കുപോലും ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് രേഖകളില്‍ നിന്ന് വ്യക്തമായിരുന്നു. അതേസമയം ഈ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.
Next Story
Adjust Story Font
16