Quantcast

സിഎംആർഎല്ലിന്റെ വാദം തെറ്റ്; ഇ.ഡി ഹൈക്കോടതിയിൽ

കേസിൽ ജൂൺ ഏഴിന് കോടതി അന്തിമ വാദം കേൾക്കും

MediaOne Logo

Web Desk

  • Published:

    27 May 2024 9:37 AM

185 crore corruption in CMRL case
X

കൊച്ചി: ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന സി.എം.ആർ.എൽ കമ്പനിയുടെ വാദം തെറ്റെന്ന് ഇ.ഡി ഹൈക്കോടതിയിൽ. 2019 ലെ ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ 133 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നു. പാരിസ്ഥിതിക വെല്ലുവിളികളടക്കം നേരിടുന്നതിനാൽ സുഗമമായ പ്രവർത്തനത്തിനാണ് പണമിടപാടുകൾ നടത്തിയതെന്നും രാഷ്ട്രീയക്കാർക്കുൾപ്പെടെ ഇത്തരത്തിൽ പണം നൽകിയിട്ടുണ്ടെന്നും ഇഡി പറഞ്ഞു.

ഇക്കാര്യം കമ്പനി അധികൃതർ ആദായനികുതി വകുപ്പിന് മുന്നിൽ സമ്മതിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. വീണാ വിജയന്റെ എക്‌സലോജികിന് 1.72 കോടി നൽകിയതും വിവിധ അന്വേഷണങ്ങളിൽ വെളിപ്പെട്ടിരുന്നുവെന്നും ഇ.ഡി ഹൈക്കോടതിയിൽ പറഞ്ഞു.

ഇഡിയുടെ നടപടി ചോദ്യം ചെയ്ത് സിഎംആർഎൽ സമർപ്പിച്ച ഹരജിക്ക് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇഡി ഈ വാദങ്ങൾ തള്ളിത്. ആദായ നികുതി വകുപ്പിനെകൂടാതെ പല അന്വേഷണവും സിഎംആർഎല്ലിനെതിരെ ഉണ്ടായിട്ടുണ്ട്. അതിൽ പല ക്രമക്കേടും കണ്ടെത്തുകയും ചെയ്തിട്ടുമുണ്ട്.

ഇഡിക്ക് മുമ്പാകെ ലഭിച്ച വിവധ പരാതികളുടെ അടിസാഥാനത്തിലാണ് ഇസിഐആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണം ആരംഭിച്ചതെന്നും ഇഡി കോടതിയിൽ പറഞ്ഞു. അതേസമയം ആരാണ് ഇഡിക്ക് പരാതി നൽകിയതെന്ന കാര്യം വ്യക്തമാക്കാൻ ഇഡി തയാറായിട്ടില്ല. ആവശ്യമെങ്കിൽ പരാതികളുടെ പകർപ്പ് ഹാജരാക്കാമെന്നും ഇഡി പറഞ്ഞു. കേസിൽ ജൂൺ ഏഴിന് കോടതി അന്തിമ വാദം കേൾക്കും.

TAGS :

Next Story