Quantcast

കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടൽ; ഉത്തരവ് റദ്ദാക്കാനൊരുങ്ങി സാംസ്‌കാരിക വകുപ്പ്

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് കേരള കലാമണ്ഡലത്തിലെ മുഴുവൻ താൽക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടത്

MediaOne Logo

Web Desk

  • Published:

    1 Dec 2024 4:46 PM GMT

കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടൽ; ഉത്തരവ് റദ്ദാക്കാനൊരുങ്ങി സാംസ്‌കാരിക വകുപ്പ്
X

തൃശൂർ: കലാമണ്ഡലത്തിലെ താൽക്കാലിക ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ നടപടി റദ്ദാക്കും. പിരിച്ചുവിടൽ ഉത്തരവ് റദ്ദാക്കാൻ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർദേശം നൽകി. രജിസ്ട്രാരുടെ ഉത്തരവ് റദ്ദാക്കാനും മന്ത്രി നിർദ്ദേശം നൽകി. പുതിയ ഉത്തരവ് നാളെ പുറത്തിറങ്ങിയേക്കും.

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് കേരള കലാമണ്ഡലത്തിലെ മുഴുവൻ താൽക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടത്. അധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

കലാമണ്ഡലത്തിലെ പല വകുപ്പുകളിലേക്കും ജീവനക്കാരെ നിയമിക്കാത്തത് സ്ഥാപനത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പരിഹാരമായാണ് താല്ക്കാലിക ജീവനക്കാരെ നിയമിച്ചത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഡിസംബർ 1 മുതൽ ജോലിക്ക് വരേണ്ടെന്നാണ് ജീവനക്കാർക്ക് വൈസ് ചാൻസലർ നൽകിയിരിക്കുന്ന ഉത്തരവ്.

TAGS :

Next Story