താൻ ക്ഷണിച്ചാണ് പരിപാടിക്കെത്തിയതെന്ന പി.പി ദിവ്യയുടെ വാദം തള്ളി കലക്ടർ അരുൺ കെ വിജയൻ
എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കലക്ടറെ മാറ്റാൻ സാധ്യത
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ പരിപാടിയിലേക്ക് തന്റെ ക്ഷണം സ്വീകരിച്ചാണ് വന്നതെന്ന ദിവ്യയുടെ വാദം തള്ളി കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ. സ്റ്റാഫ് കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും താൻ സംഘാടകൻ അല്ല എന്നും കലക്ടർ പറഞ്ഞു.
തനിക്കെതിരെ നൽകിയ ജീവനക്കാരുടെ മൊഴിയിൽ വ്യക്തത വരുത്തുമെന്നും കലക്ടർ പറഞ്ഞു. ദിവ്യ എഡിഎമ്മിനെതിരെ സംസാരിക്കുമ്പോൾ എന്തുകൊണ്ട് ഇടപെട്ടില്ലെന്ന ചോദ്യത്തിന് അത് അന്വേഷണ പരിധിയിൽ വരുന്ന കാര്യമാണെന്നും ഇപ്പോൾ പറയാനാവില്ലെന്നുമായിരുന്നു കലക്ടറുടെ മറുപടി.
പി.പി ദിവ്യ നടത്താൻ പോകുന്ന പരാമർശങ്ങളെക്കുറിച്ച് കലക്ടർക്ക് അറിയുമായിരുന്നുവെന്നും, നേരത്തെ അറിയാമായിരുന്നതുകൊണ്ടാണ് കലക്ടർ ഇടപെടാതിരുന്നത് എന്നുമാണ് ജീവനക്കാർ പൊലീസിന് മൊഴി നൽകിയത്. കലക്ടർ അരുൺ കെ വിജയന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. എഎഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കലക്ടറെ മാറ്റാൻ സാധ്യതയുണ്ട്.
Adjust Story Font
16