കോളജ് വിദ്യാർഥികളുമായി വിനോദയാത്രയ്ക്കെത്തിയ ബസ് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് പരിക്ക്
കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് വിനോദയാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്
കൊച്ചി: എറണാകുളം ചക്കരപ്പറമ്പിൽ ബസ് മറിഞ്ഞ് അപകടം. കോളജ് വിദ്യാർഥികളുമായി വിനോദയാത്രയ്ക്ക് വന്ന ബസാണ് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്കും രണ്ട് വിദ്യാർഥികൾക്കും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്നു ബസ്.
ഇന്ന് പുലർച്ചെ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണോ അമിത വേഗമാണോ അപകടത്തിന് കാരണമായതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
Next Story
Adjust Story Font
16