മുസ്‍ലിം വിരുദ്ധ പരാമര്‍ശം: യു.ഡി.എഫ് കൊച്ചി മണ്ഡലം ചെയര്‍മാന്‍ രാജിവെച്ചു
കൊച്ചിന്‍ ഭരണസമിതിയലേക്ക് മുസ്‍ലിംകളെ കയറ്റരുതെന്നായിരുന്നു പരാമര്‍ശം
മുസ്‍ലിംകള്‍ക്കെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ യു.ഡി.എഫ് കൊച്ചി മണ്ഡലം ചെയര്‍മാന്‍ അഗസ്റ്റി സിറിള്‍ രാജിവെച്ചു. അഗസ്റ്റിന്‍റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി. കൊച്ചിന്‍ ഭരണസമിതിയിലേക്ക് മുസ്‍ലിംകളെ കയറ്റരുതെന്നായിരുന്നു പരാമര്‍ശം. 'ഈ കാക്കമാരെയൊക്കെ ഇതിനകത്തേക്ക്(കൊച്ചിന്‍ ഭരണസമിതിയിലേക്ക്) കയറ്റിയാല്‍ എങ്ങനെയാ ശരിയാവാ...' എന്നാണ് അഗസ്റ്റി സിറിള്‍ ഒരു ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത്. ഒന്നര വര്‍ഷം മുമ്പാണ് അഗസ്റ്റി സിറിള്‍ വിവാദ പരാമര്‍ശം നടത്തിയത്. കൊച്ചി കോളേജ് ഭരണസമിതിയിലെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് യു.ഡി.എഫ് ചെയര്‍മാന്‍റെ പരാമര്‍ശം.
സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അഗസ്റ്റിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് മുസ്‍ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അഗസ്റ്റിയോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് രാജി.
അതെ സമയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്ന ജോണ്‍ പഴേരിയെ പുതിയ യു.ഡി.എഫ് ചെയര്‍മാനായി തെരഞ്ഞെടുത്തു.
Adjust Story Font
16