കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം : മതവിശ്വാസികൾ ജാഗ്രത പാലിക്കണമെന്ന് എസ്.വൈ.എസ്
"യഥാർഥ മതവിശ്വാസികൾക്ക് കാറൽ മാർക്സിന്റെ സിദ്ധാന്തം ഉൾകൊള്ളാൻ കഴിയില്ല."
മതനിരാസം വളർത്താനുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ തന്ത്രത്തിൽ വിശ്വാസികൾ ജാഗ്രത കാണിക്കണമെന്നും മത വിശ്വാസികൾക്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കാമെന്ന പാർട്ടി ജനറൽ സെക്രട്ടറിയുടെ പ്രസ്താവന അതിരൂക്ഷമായ ചതിക്കുഴിയാണെന്നും എസ്.വൈഎസ് ജില്ലാ ഭാരവാഹികളായ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷറർ അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം, സെക്രട്ടറി ഹസൻ സഖാഫി പൂക്കോട്ടൂർ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ പാർട്ടി അംഗങ്ങൾക്ക് മത വിശ്വാസികളാകാൻ കഴിയില്ലെന്നും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും പാർട്ടി നയം പ്രഖ്യാപിച്ചവരിൽ നിന്നും അതിനായി പ്രവർത്തിക്കുന്നവരിൽ നിന്നുമാണ് ഘടക വിരുദ്ധമായ ഇത്തരം പ്രസ്താവന ഉണ്ടായിരിക്കുന്നത്. കൃത്യമായ രാഷ്ട്രീയ അജണ്ടയാണ് ഇതിനു പിന്നിലുള്ളത്. യഥാർഥ മതവിശ്വാസികൾക്ക് കാറൽ മാർക്സിന്റെ സിദ്ധാന്തം ഉൾകൊള്ളാൻ കഴിയില്ല.
കമ്മ്യൂണിസത്തിന്റെ ഉൽഭവം തന്നെ മതനിരാസമാണ്. സാധാരണക്കാരായ മുസ്‌ലിം ബഹുജനങ്ങളുടെ വിശ്വാസത്തിലും കർമ്മത്തിലും മായം ചേർക്കുന്ന പ്രവണത സി.പി.എം അവസാനിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
News Summary : Communist Party membership: SYS urges religious believers to be vigilant
Adjust Story Font
16