'സമുദായ സംവരണം നടപ്പാക്കും'; നിലപാട് വ്യക്തമാക്കി സർക്കാർ
ന്യൂനപക്ഷേതര സ്‌കൂളിൽ സമുദായ സംവരണം പാടില്ലെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്
കൊച്ചി: എൻ.എസ്.എസ് സ്‌കൂളിൽ സമുദായ സംവരണം നടപ്പാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കോടതി ഉത്തരവ് നടപ്പാക്കില്ല.എൻ എസ് എസ് സ്‌കൂളുകളിൽ 10 ശതമാനം കേന്ദ്രീകൃത അലോട്ട്‌മെൻറ് നടത്തില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ന്യൂനപക്ഷേതര സ്‌കൂളിൽ സമുദായ സംവരണം പാടില്ലെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയുള്ള എൻഎസ്എസിന്റെ ഹരജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സർക്കാരിന്റെ ഉറപ്പ് രേഖപെടുത്തിയ ഡിവിഷൻ ബഞ്ച് ഹരജി നാളെ പരിഗണിക്കാൻ മാറ്റി.
Next Story
Adjust Story Font
16