Quantcast

ആശ്രിത നിയമന നിയന്ത്രണം: എതിർപ്പുമായി ഭരണ പ്രതിപക്ഷ സർവീസ് സംഘടനകൾ

ഉപാധികളോടെ നാലാം ശനിയാഴ്ച അവധി നൽകാനുള്ള സർക്കാർ നിർദേശത്തോടും സംഘനകൾ എതിർപ്പ് അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-01-10 12:10:28.0

Published:

10 Jan 2023 12:08 PM GMT

ആശ്രിത നിയമന നിയന്ത്രണം: എതിർപ്പുമായി ഭരണ പ്രതിപക്ഷ സർവീസ് സംഘടനകൾ
X

തിരുവനന്തപുരം: സർക്കാർ ജിവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ എതിർപ്പുമായി ഭരണ പ്രതിപക്ഷ സർവീസ് സംഘടനകൾ. നിലവിൽ തുടരുന്ന ആശ്രിത നിയമന രീതി തുടരണമെന്ന് ഇടത് അനുകൂല സംഘടനകൾ ഉൾപ്പെടെ ആവശ്യപ്പെട്ടു. നിർദേശങ്ങൾ രേഖാമൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.

ജോലിയിലിരിക്കെ മരിച്ചാൽ ആശ്രിതർക്ക് ഒരു വർഷത്തിനകം ജോലി കിട്ടാൻ അർഹതയുള്ളവരെ പരിഗണിക്കുന്നതിലേക്ക് പരിമിതിപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിജക്കുന്നത്. വകുപ്പുകളിൽ ഒഴിവ് വരുന്ന തസ്തികകളിൽ അഞ്ച് ശതമാനം മാത്രം ആശ്രിത നിയമനം നടത്താവൂ എന്ന് ഹൈക്കോടതി ഉത്തരുണ്ട്. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകിയെങ്കിലും ഇത് തള്ളിയതോടെയാണ് മറികടക്കാനുള്ള ബദൽ തേടി നിർദേശങ്ങൾ ചർച്ചക്ക് വെച്ചത്. സർക്കാർ ഉദ്യോഗസ്ഥന്റെ മരണ ശേഷം ഒരു വർഷത്തിനകം നിയമനം കിട്ടാൻ അർഹതയുള്ളവർക്ക് നിയമനം, മറ്റ് അപേക്ഷകർക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധനം എന്നിങ്ങനെയാണ് ബദൽ നിർദ്ദേശങ്ങൾ. ജോലി വേണോ ആശ്രിത ധനം വേണോയെന്ന് തീരുമാനിക്കാനുള്ള അവകാശം ആശ്രിതന് നൽകണമെന്ന് എൻ.ജി.ഒ യൂണിയൻ വാദിച്ചു.

ഉപാധികളോടെ നാലാം ശനിയാഴ്ച അവധി നൽകാനുള്ള സർക്കാർ നിർദേശത്തോടും സംഘനകൾ എതിർപ്പ് അറിയിച്ചു. ഉപാധി രഹിത അവധി എന്നത് മാറ്റി എന്നാണ് വിമർശനം. ഓരോ ദിവസവും 15 മിനുട്ട് അധികം ജോലി ചെയ്യണം വർഷത്തിൽ 5 ക്യാഷ്വൽ ലീവ് കുറക്കും എന്നീ ഉപാധികൾ അംഗീകരിക്കില്ലെന്നായിരുന്നു സർവീസ് സംഘടനകളുടെ നിലപാട്.

TAGS :

Next Story