കെഎസ്ആര്‍ടിസിയിലെ ആശ്രിത നിയമനം നിലച്ചിട്ട് നാലു വര്‍ഷം
2021 മെയില്‍ ലഭിച്ച വിവരാവകാശരേഖ പ്രകാരം കെഎസ്‍ആര്‍ടിസിയില്‍ ആശ്രിത നിയമനം കാത്തിരിക്കുന്നത് 182 പേര്‍
കെഎസ്ആര്‍ടിസിയിലെ ആശ്രിത നിയമനം നിലച്ചിട്ട് നാലു വര്‍ഷം. മുഖ്യമന്ത്രിക്കുൾപ്പെടെ നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് ആശ്രിതനിയമനം കാത്തിരിക്കുന്നവര്‍ പറയുന്നു. സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ആരംഭിക്കാനൊരുങ്ങുകയാണ് ഇവർ.
2021 മെയില്‍ ലഭിച്ച വിവരാവകാശരേഖ പ്രകാരം കെഎസ്‍ആര്‍ടിസിയില്‍ ആശ്രിത നിയമനം കാത്തിരിക്കുന്നത് 182 പേര്‍. 2017ന് ശേഷമാണ് കെഎസ്ആര്‍ടിസിയില്‍ ആശ്രിത നിയമനം നിലച്ചത്. എം.ഡിയായി ടോമിന്‍ തച്ചങ്കരി വന്ന ശേഷമായിരുന്നു ഈ തീരുമാനം. കോര്‍പ്പറേഷന്‍റെ പുനരുദ്ധാരണം സംബന്ധിച്ചുള്ള സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്‍റെ ചുവടുപിടിച്ചാണ് നിയമനം നിര്‍ത്തിയതെന്നാണ് ആക്ഷേപം.
കെഎസ്ആര്‍ടിസിയില്‍ നിയമിക്കുന്നില്ലെങ്കില്‍ സ്പെഷ്യല്‍ റൂള്‍ പ്രകാരം മറ്റു കോര്‍പ്പറേഷനിലോ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലോ ജോലി നല്‍കണമെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ആവശ്യം. അതേസമയം സാമ്പത്തിക നഷ്ടം നേരിടുന്ന കെഎസ്ആര്‍ടിസിയില്‍ കുറച്ചു നാളായി പിഎസ്‍സി വഴിയുള്ള നിയമനം പോലും നടന്നിട്ട്.
Adjust Story Font
16