Quantcast

മൊബൈൽ ഫോൺ കേടായാൽ നഷ്ടപരിഹാരം നൽകണം; ഉത്തരവുമായി ഉപഭോക്തൃ കോടതി

ഓൺലൈൻ വഴി വാങ്ങിയ ഫോൺ ആണ് ഉപയോഗിച്ചു തുടങ്ങി ദിവസങ്ങൾക്കകം തകരാറിൽ ആയത്

MediaOne Logo

ijas

  • Updated:

    2021-08-10 01:48:59.0

Published:

10 Aug 2021 1:26 AM GMT

മൊബൈൽ ഫോൺ കേടായാൽ നഷ്ടപരിഹാരം നൽകണം; ഉത്തരവുമായി ഉപഭോക്തൃ കോടതി
X

ഗ്യാരണ്ടി തീരും മുൻപ് മൊബൈൽ ഫോൺ കേടായാൽ മൊബൈൽ ഫോണിന്‍റെ വിലയും നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കോടതിയുടെ വിധി. ഗ്യാരണ്ടി കാലാവധി തീരും മുൻപ് ഫോൺ കേടാവുന്നത് നിർമാണ തകരാർ ആണെന്ന് വിലയിരുത്തിയാണ് ഉത്തരവ്. എറണാകുളം ചൊവ്വര സ്വദേശി സമർപ്പിച്ച പരാതിയിലാണ് വിധി.

കളക്ട്രേറ്റ് ജീവനക്കാരനായ വിബി ഏലിയാസ് ഓൺലൈൻ വഴി വാങ്ങിയ ഫോൺ ആണ് ഉപയോഗിച്ചു തുടങ്ങി ദിവസങ്ങൾക്കകം തകരാറിൽ ആയത്. കമ്പനിയെ സമീപിച്ചപ്പോൾ സർവീസ് ചെയ്തു നൽകി. ഗ്യാരണ്ടി കാലാവധിക്കുള്ളിൽ ഇങ്ങനെ നിരവധി തവണ ഫോൺ കേടായി. ഇതോടെയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കമ്മീഷൻ നോട്ടീസ് അയച്ചിട്ടും എതിർ കക്ഷികൾ കോടതിയിൽ ഹാജരായില്ല.

വാറന്‍റി കാലയളവിനുള്ളിൽ തുടർച്ചയായി മൊബൈൽ ഫോൺ തകരാറിലായാൽ അത് നിർമ്മാണ വൈകല്യമായി കണ്ട് നഷ്ടപരിഹാരം ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. മൊബൈൽ ഫോണിന്‍റെ വിലയായ 11,998 രൂപ 9 ശതമാനം പലിശയും 5000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും ഒരു മാസത്തിനകം ഉപഭോക്താവിന് നൽകാൻ കമ്മീഷൻ എതിർ കക്ഷികൾക്ക് നിർദ്ദേശം നൽകി. ഡി. ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ ശ്രീവിദ്യ ടി.എൻ. എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍റേതാണ് വിധി.

TAGS :

Next Story