പരാതിക്കാരിയെ മർദ്ദിച്ച കേസ്; എൽദോസ് കുന്നപ്പിള്ളിലിന് താൽകാലിക ജാമ്യം
യുവതിയെ ഭീഷണിപ്പെടുത്തിയതിന് എൽദോസിനെതിരെ വീണ്ടും കേസെടുത്തിരുന്നു
കൊച്ചി: ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ മർദ്ദിച്ച കേസിൽ എൽദോസ് കുന്നപ്പള്ളിൽ എംഎൽഎക്ക് ജാമ്യം. താൽകാലിക ജാമ്യമാണ് കോടതി അനുവദിച്ചത്. നേരത്തെ, യുവതിയെ ഭീഷണിപ്പെടുത്തിയതിന് എൽദോസിനെതിരെ വീണ്ടും കേസെടുത്തിരുന്നു. സൈബർ പൊലീസാണ് കേസെടുത്തത്. നേരത്തെ പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയതിന് കേസെടുത്തിരുന്നു. എം.എൽ.എയ്ക്കെതിരെ മൊഴി നൽകരുതെന്ന് ചിലർ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള യുവതിയുടെ പരാതിയിലാണ് കേസ്. ഇന്നലെ ഉച്ചയോടെയാണ് യുവതി തിരുവനന്തപുരം സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം, പരാതിക്കാരിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. എംഎൽഎയുടെ ഭാര്യ നൽകിയ പരാതിയിൽ എറണാകുളം കുറുപ്പുംപടി പോലീസ് ആണ് കേസ് എടുത്തത്. എംഎൽഎയുടെ ഫോൺ യുവതി മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു കേസ്. പരാതിയിൽ എംഎൽഎയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
എന്നാൽ, തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് എൽദോസ് കുന്നപ്പിള്ളിലിനെതിരെ പരാതി നൽകിയ യുവതി. ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും നീതി ലഭിക്കുന്നില്ല. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. വ്യാജ പരാതിയാണെന്നും ഇതുവരെ തനിക്ക് നീതി കിട്ടിയിട്ടില്ലെന്നും യുവതി പ്രതികരിച്ചു. മാനസികമായി പോലും തന്നെ ഉപദ്രവിക്കുകയാണെന്ന് യുവതി പറഞ്ഞു.
Adjust Story Font
16