Quantcast

മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ അവസാന ഹിയറിങ് നടത്താനിരിക്കെയാണ് ലോകായുക്ത ഓർഡിനൻസെന്ന് പരാതിക്കാരൻ ശശികുമാർ

സർക്കാറിന്റെ തിരക്കിട്ട നീക്കം നടപടി അവസാനഘട്ടത്തിൽ എത്തിനിൽക്കെ

MediaOne Logo

Web Desk

  • Updated:

    2022-01-25 16:34:14.0

Published:

25 Jan 2022 4:27 PM GMT

മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ അവസാന ഹിയറിങ് നടത്താനിരിക്കെയാണ് ലോകായുക്ത ഓർഡിനൻസെന്ന് പരാതിക്കാരൻ ശശികുമാർ
X

ലോകായുക്ത ഓര്‍ഡിനന്‍സിൽ സർക്കാർ നീക്കത്തിനെതിരെ പരാതിക്കാരൻ ആർ.എസ്.ശശികുമാർ. മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ അവസാന ഹിയറിങ് നടത്താനിരിക്കെയാണ് ഓർഡിനൻസെന്നാണ് ശശികുമാറിന്റെ ആരോപണം.

ഫെബ്രുവരി 1ന് ആർ ബിന്ദുവിനെതിരായ പരാതി പരിഗണിക്കും. സർക്കാറിന്റെ തിരക്കിട്ട നീക്കം ലോകായുക്ത നടപടി അവസാനഘട്ടത്തിൽ എത്തിനിൽക്കെ എന്നും ശശികുമാർ പറഞ്ഞു.

അതേസമയം ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണും. വ്യാഴാഴ്ച രാവിലെയാണ് യു.ഡി.എഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിരിക്കുന്നത്. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

TAGS :

Next Story