Quantcast

'മനുഷ്യത്വമുണ്ടോ, വീടും പരിസരവും ഉണ്ടെന്ന് അറിയില്ലേ'; തലസ്ഥാനത്ത് പൊലീസിന്റെ കണ്ണീർ വാതകം വീട്ടിലേക്ക് വീണതായി പരാതി

കണ്ണീർ വാതകം വീട്ടിൽ വീണപ്പോൾ 79 വയസ്സുള്ള മാതാവ് വീട്ടിലുണ്ടായിരുന്നുവെന്ന് വീട്ടമ്മ

MediaOne Logo

Web Desk

  • Updated:

    2022-06-13 13:10:10.0

Published:

13 Jun 2022 1:07 PM GMT

മനുഷ്യത്വമുണ്ടോ, വീടും പരിസരവും ഉണ്ടെന്ന് അറിയില്ലേ; തലസ്ഥാനത്ത് പൊലീസിന്റെ കണ്ണീർ വാതകം വീട്ടിലേക്ക് വീണതായി പരാതി
X

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസെറിഞ്ഞ കണ്ണീർ വാതകം വീട്ടിൽ വീണെന്ന് പരാതി. ശംഖുമുഖം സ്വദേശി സരയുവിന്റെ വീട്ടിലേക്കാണ് കണ്ണീർ വാതകം മാറി വീണത്. കണ്ണീർ വാതകം വീട്ടിൽ വീണപ്പോൾ 79 വയസ്സുള്ള മാതാവ് വീട്ടിലുണ്ടായിരുന്നുവെന്നും ഇവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ ഗുരുതരമായെന്നും സരയു മാധ്യമങ്ങളോട് പറഞ്ഞു. മനുഷ്യത്വമുണ്ടോയെന്നും വീടും പരിസരവും ഉള്ളത് അറിയില്ലേയെന്നും സരയു ചോദിച്ചു.

അതേസമയം തിരുവന്തപുരത്ത് മുഖ്യമന്ത്രിക്ക് കനത്ത പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. കരിങ്കൊടിയുമായി പ്രതിഷേധക്കാർ രംഗത്തുവന്നു. പ്രതിഷേധകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. പൊലീസിനു നേരെ വടിയും പൈപ്പും പ്രതിഷേധകർ വലിച്ചെറിഞ്ഞു.

മുഖ്യമന്ത്രിക്ക് തലസ്ഥാനത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത് . എട്ട് എ.സി.പിമാരും 13 സി.ഐമാരും അടക്കം 400 പൊലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചത്. തിരുവനന്തപുരം സിറ്റിയിലെ മുഴുവൻ അസിസ്റ്റന്റ് കമ്മീഷണർമാരും മുഖ്യമന്ത്രിയുടെ സുരക്ഷാർത്ഥം രംഗത്തുണ്ട്. വിമാനത്താവളം മുതൽ മുഖ്യമന്ത്രിയുടെ വസതിവരെ റോഡിന് ഇരുവശത്തുമായി പൊലീസ് സുരക്ഷയൊരുക്കും.

അതേസമയം മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ച് സിപിഎം പ്രവർത്തകരും വിമാനത്താവളത്തിലുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് പ്രവർത്തകരോട് പുറത്തു പോകാൻ പൊലീസ് ആവശ്യപ്പെട്ടു. പൊലീസ് നിർദേശത്തെ തുടർന്ന് സിപിഎം പ്രവർത്തകർ പുറത്തുപോവുകയായിരുന്നു.

TAGS :

Next Story