ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തി; വിനായകനെതിരെ ഡിജിപിക്ക് പരാതി
'ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി' എന്നാണ് സോഷ്യൽ മീഡിയ ലൈവിലെത്തി വിനായകൻ പറഞ്ഞത്
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ സിനിമാതാരം വിനായകനെതിരെ പരാതി. കെ.പി.സി.സി മൈനോറിറ്റി സെൽ സ്റ്റേറ്റ് കോർഡിനേറ്റർ മനോജ് കോക്കാട്ടാണ് ഡി.ജി.പി.ക്ക് ഇമെയിൽ മുഖേന പരാതി നൽകിയത്. ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തുകയും അനാദരവ് കാണിക്കുകയും ചെയ്തുവെന്നാണ് പരാതി.
സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെയാണ് നടൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത്. 'ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി' എന്നാണ് സോഷ്യൽ മീഡിയ ലൈവിലെത്തി വിനായകൻ പറഞ്ഞത്.
'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്' എന്നിങ്ങനെയാണ് വിനായകൻ അധിക്ഷേപിച്ച് സംസാരിക്കുന്നത്.
അതേ സമയം നടന് എതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണുയരുന്നത്. വിനായകൻ മാപ്പ് പറയണം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നടന് എതിരെ കേസെടുക്കണമെന്ന് പറയുന്നവരുമുണ്ട്.
Complaint against actor Vinayak for allegedly defaming Oommen Chandy through social media
Adjust Story Font
16