Quantcast

എഡിജിപിക്കെതിരായ പരാതി; അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഡിജിപി

അന്വേഷണത്തിലെ വിവരങ്ങൾ ഉടൻ കൈമാറാൻ സംഘത്തിലെ മറ്റംഗങ്ങൾക്ക് ഡിജിപി നിർദേശം നൽകി

MediaOne Logo

Web Desk

  • Published:

    27 Sep 2024 12:58 AM GMT

MR Ajith Kumar
X

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎ നൽകിയ പരാതികളിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന് മുഖ്യമന്ത്രി നൽകിയ സമയപരിധി ഒക്ടോബർ മൂന്നാണ്. എന്നാൽ, അന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കാൻ മൂന്ന് വരെ കാത്തിരിക്കേണ്ടെന്നാണ് ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന്റെ നിലപാട്. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ കൈമാറാൻ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർക്ക് ഡിജിപി ഇതിനോടകം നിർദേശം നൽകിക്കഴിഞ്ഞു. ‌‌

ഈ വിവരങ്ങൾ ക്രോഡീകരിച്ച് ഉടൻ റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക് കൈമാറാനാണ് ഡിജിപിയുടെ തീരുമാനം. പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിക്ക് പോയ മുഖ്യമന്ത്രി ഞായറാഴ്ച തിരിച്ചുവരും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ റിപ്പോർട്ട്‌ സമർപ്പിക്കാനാണ് നിലവിൽ ആലോചന.

അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്‌ പ്രകാരം എഡിജിപി അജിത് കുമാറിനെതിരെ നടപടി വേണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് യോഗത്തിലും വാർത്താസമ്മേളനത്തിലും വ്യക്തമാക്കിയത്. റിപ്പോർട്ടിൽ ഡിജിപി രേഖപ്പെടുത്തുന്ന കാര്യങ്ങൾ നിർണായകമാണ്. അജിത് കുമാറിനെതിരായി റിപ്പോർട്ടിൽ കണ്ടെത്തൽ ഉണ്ടായാൽ നടപടിക്ക് മുഖ്യമന്ത്രി നിർബന്ധിതനാകും.

അൻവർ, അജിത് കുമാറിനെതിരെ നൽകിയ പരാതികളും അതെല്ലാം അന്വേഷിക്കണമെന്ന അജിത് കുമാറിന്റെ കത്തും അടിസ്ഥാനമാക്കിയാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് തവണ അൻവറിന്റെ മൊഴിയും ഒരു തവണ അജിത് കുമാറിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

TAGS :

Next Story