എറണാകുളത്ത് വീണ്ടും പൊലീസ് മർദനമെന്ന് പരാതി; കസബ സി.ഐ അകാരണമായി മര്‍ദിച്ചെന്ന് യുവാവ്
മുഖത്തടിക്കുകയും ലാത്തി കൊണ്ട് കാലിൽ അടിക്കുകയും ചെയ്തതായി പരാതിക്കാരൻ
കൊച്ചി: എറണാകുളത്ത് വീണ്ടും പൊലീസ് മർദനമെന്ന് പരാതി. കസബ സിഐ അകാരണമായി മർദിച്ചതായണ് പരാതി.കാക്കനാട് സ്വദേശി റിനീഷിനാണ് മർദനമേറ്റത്.
മുഖത്തടിക്കുകയും ലാത്തി കൊണ്ട് കാലിൽ അടിക്കുകയും ചെയ്തതായി പരാതിക്കാരൻ പറഞ്ഞു. മുളവടികൊണ്ട് അടിച്ച് വടി പൊട്ടിപ്പോയി. അതിനെ എതിർത്തപ്പോൾ മുഖത്തടിക്കുകയാണെന്നും റിനീഷ് മീഡിയവണിനോട് പറഞ്ഞു. അടികിട്ടിയതിന് പിന്നാലെ ഛർദിക്കുകയും തലകറങ്ങിവീഴുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നും പരാതിക്കാരൻ പറഞ്ഞു.
കാക്കനാട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് റിനീഷ് ഇപ്പോൾ ചികിത്സയിലുള്ളത്. മുഖ്യമന്ത്രിക്കും ഡിജിപ്പിക്കുമടക്കം പരാതി നൽകുമെന്നും ഇവർ പറയുന്നു.
അതേസമയം, പരാതി അടിസ്ഥാന രഹിതമെന്ന് സി ഐ പ്രതാപ് ചന്ദ്രൻ പറഞ്ഞു. സംശയാസ്പദമായി കണ്ടപ്പോഴാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയൽ രേഖകൾ കാണിക്കാൻ പറഞ്ഞപ്പോൾ കാണിച്ചില്ലെന്നും തുടർന്ന് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പോയി പരിശോധിക്കുകയായിരുന്നെന്നുമാണ് പൊലീസിന്റെ വിശദീകരണം.
Adjust Story Font
16