'സ്വാതന്ത്രക്കോഴി ചുട്ടു'; ദേശീയ പതാകയെ അപമാനിച്ചതായി എം ഫോർ ടെകിലെ ജിയോക്കെതിരെ പരാതി
48 കോഴികളെ ത്രിവർണങ്ങളിലായി ചുട്ടെടുക്കുന്ന വീഡിയോ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എം ഫോർ ടെക് യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു
തിരുവനന്തപുരം: ദേശീയ പതാകയുടെ നിറത്തിൽ മസാല പുരട്ടി കോഴികളെ ചുട്ട എം ഫോർ ടെക് യൂട്യൂബർ ജിയോ ജോസഫിനെതിരെ പരാതി. 'സ്വാതന്ത്രക്കോഴി ചുട്ടത്' എന്ന പേരിൽ 48 കോഴികളെ ത്രിവർണങ്ങളിലായി ചുട്ടെടുക്കുന്ന വീഡിയോ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എം ഫോർ ടെക് യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. ജിയോ മച്ചാനെന്നും അറിയപ്പെടുന്ന ജിയോക്കെതിരെ ഈ വീഡിയോയുടെ പേരിൽ കഴക്കൂട്ടം സ്വദേശി ജിതിനാണ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ ദേശീയ പതാകയെ അപമാനിച്ചെന്നാണ് ഇദ്ദേഹം പരാതി നൽകിയത്. വീഡിയോ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ആരോപിച്ചു. എന്നാൽ പരാതിയിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് കഴക്കൂട്ടം പൊലീസ് പറയുന്നത്. ദൃശ്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്നും അവർ വ്യക്തമാക്കി.
നിലവിൽ പത്ത് ലക്ഷത്തിലേറെ ആളുകൾ വീഡിയോ കണ്ടിട്ടുണ്ട്. യൂട്യൂബ് ട്രെൻഡിംഗിൽ എട്ടാം സ്ഥാനത്തുമാണ്. 11.7 മില്യൺ സബ്‌സ്‌ക്രൈബർമാരുള്ള ചാനലാണ് എംഫോർടെക്. ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങും പാചക വീഡിയോകളും വിവിധ ഉപകരണങ്ങളും വാഹനങ്ങളുമൊക്കെ നിർമിക്കുന്നതുമായ വീഡിയോകൾ എംഫോർടെക് പങ്കുവെക്കാറുണ്ട്. മുമ്പ് ഹൈഡ്രജൻ ബലൂണിൽ ക്യാമറ വെച്ച് പകർത്തിയ വീഡിയോ ഇവർ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചു.
എം ഫോർ ടെക് വ്‌ളോഗിലൂടെ യാത്രാ വീഡിയോകളും ചെയ്യാറുണ്ട്.
'Swatantrakozhi'; Complaint against M4Tech's Jio Joseph for insulting India's national flag
Adjust Story Font
16