പാഴ്സല്‍ ചെയ്യുന്ന വസ്തുക്കൾ മോഷണം പോകുന്നു; തപാൽ വകുപ്പിൻ്റെ കൊറിയർ സംവിധാനത്തിനെതിരെ പരാതി
വഴിയരികിൽ കശുവണ്ടിയും ഈത്തപ്പഴവും വിറ്റുതുടങ്ങിയ ചെറുപ്പക്കാരൻ ഇന്ന് രാജ്യത്താകമാനം 40000 ഓളം ഉപഭോക്താക്കൾ ഉള്ള ഷാഹുസ് നട്ട്സ് എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ്
ഷാഹുസ്
തിരുവനന്തപുരം: തപാൽ വകുപ്പിൻ്റെ കൊറിയർ സംവിധാനത്തിന് എതിരെ പരാതിയുമായി യുവസംരംഭകൻ. പാഴ്സല്‍ ചെയ്യുന്ന വസ്തുക്കൾ മോഷണം പോകുന്നു എന്നും സമയബന്ധിതമായി എത്തിക്കുന്നില്ല എന്നുമാണ് രാജ്യവാപകമായി ഡ്രൈ ഫ്രൂട്ട്സ് വിപണനം നടത്തുന്ന ഷാഹുസിന്‍റെ പരാതി.
വഴിയരികിൽ കശുവണ്ടിയും ഈത്തപ്പഴവും വിറ്റുതുടങ്ങിയ ഈ ചെറുപ്പക്കാരൻ ഇന്ന് രാജ്യത്താകമാനം 40000 ഓളം ഉപഭോക്താക്കൾ ഉള്ള ഷാഹുസ് നട്ട്സ് എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ്. എന്നാൽ പോസ്റ്റൽ സംവിധാനത്തിൻ്റെ കെടുകാര്യസ്ഥത മൂലം കച്ചവടത്തിൽ വലിയ നഷ്ടം ഉണ്ടാകുന്നു എന്ന് ഷാഹുസ് പറയുന്നു. അയക്കുന്ന പാഴ്സലുകൾ ഭൂരിഭാഗവും കേടുപാട് സംഭവിച്ച നിലയിലാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. പലപ്പോഴും കിലോക്കണക്കിന് സാധനം പാഴ്സലിൽ നിന്ന് അപ്രത്യക്ഷമാകുന്നു. ഇത്തരത്തിൽ രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായി എന്ന് ഷാഹുസ് പറയുന്നു
മൂന്ന് ദിവസം കൊണ്ട് എത്തിക്കേണ്ട സാധനം 10 ദിവസം കഴിഞ്ഞും ഉപഭോക്താക്കൾക്ക് കിട്ടുന്നില്ല.പരാതിയുമായി എത്തുമ്പോഴാകട്ടെ വ്യക്തമായ മറുപടിയോ നടപടിയോ ഇല്ല. പ്രശ്നം പരിഹരിക്കാനുള്ള ഇടപെടൽ തപാൽ വകുപ്പിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിൽ നിയമപരമായി നീങ്ങാൻ ഒരുങ്ങുകയാണ് ഈ ചെറുപ്പക്കാരൻ.
Adjust Story Font
16