Quantcast

'മതസ്പർധ വളർത്തുന്ന പ്രചാരണം നടത്തി'; പി.വി അൻവറിനെതിരെ പരാതി

മലപ്പുറം സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻ ദാസിനെതിരായ വർഗീയവാദി, മുസ്ലിം വിരോധി പരാമർശമാണ് പരാതിക്ക് ആധാരം.

MediaOne Logo

Web Desk

  • Updated:

    2024-10-03 16:01:44.0

Published:

3 Oct 2024 3:15 PM GMT

Finally gave in to the party; PV Anwar said that the advertisement is being stopped for the time being, latest news malayalam, ഒടുവിൽ പാർട്ടിക്ക് വഴങ്ങി; പരസ്യപ്രസ്താവന തത്കാലം നിര്‍ത്തുന്നകയാണെന്ന് പി.വി അൻവർ
X

തൃശൂർ: മതസ്പർധ വളർത്തുന്ന രീതിയിൽ പ്രചരണം നടത്തുന്നതായി ആരോപിച്ച് പി. വി അൻവർ എംഎൽഎക്കെതിരെ തൃശൂരിൽ പരാതി. മത വിദ്വേഷം നടത്തുന്നതായി കാണിച്ച് ഇടത്പക്ഷ പ്രവർത്തകനായ കെ കേശവദാസാണ് തൃശൂർ സിറ്റി പോലീസിൽ പരാതി നൽകിയത്. മലപ്പുറം സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻ ദാസിനെതിരായ വർഗീയവാദി, മുസ്ലിം വിരോധി പരാമർശമാണ് പരാതിക്ക് ആധാരം.

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ പി.വി അൻവർ ഉന്നയിച്ചിരുന്നു. മോഹൻദാസ് പക്കാ ആർഎസ്എസ്സുകാരനാണെന്നും താൻ അഞ്ചു നേരം നമസ്‌കരിക്കുന്നതാണ് അദ്ദേഹത്തിനു പ്രശ്‌നമെന്നും അൻവർ പറഞ്ഞിരുന്നു. പാർട്ടി യോഗങ്ങളുടെ സമയത്ത് നമസ്‌കരിക്കാൻ പോകുന്നതാണ് മോഹൻദാസിന് എന്നോടുള്ള പ്രശ്‌നമെന്നും അൻവർ ആരോപിച്ചിരുന്നു.

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ മോഹൻദാസ് ശ്രമിച്ചുവെന്നും നിലമ്പൂരിലെ വികസനം തടഞ്ഞുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ജില്ലയിലെ സുജിത് ദാസിന്റെ വിഷയവും സമുദായത്തെ ക്രിമിനൽവൽക്കരിക്കുന്നതും ശരിയല്ലെന്നും ഇടപെടണമെന്നും പലതവണ സെക്രട്ടറിയോട് ഉണർത്തിയിട്ടുണ്ടെന്നും അൻവർ ആരോപിച്ചിരുന്നു. മോഹൻദാസിന് മുസ്‌ലിം വിരോധമുണ്ട് മറ്റു ന്യൂനപക്ഷ സമുദായങ്ങളോടും വിരോധമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

TAGS :

Next Story