സജി ചെറിയാനെതിരായ ഭരണഘടനനിന്ദാ കേസ്: പരാതിക്കാരന്റെ മൊഴിയെടുത്തു
അഭിഭാഷകൻ ബൈജു നോയലിന്റെ മൊഴിയാണ് എടുത്തത്.
മുൻ മന്ത്രി സജി ചെറിയാനെതിരായ ഭരണഘടനാനിന്ദാ കേസിൽ പരാതിക്കാരന്റെ മൊഴി എടുത്തു. അഭിഭാഷകൻ ബൈജു നോയലിന്റെ മൊഴിയാണ് എടുത്തത്. തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ഇന്നലെ മൊഴിയെടുത്തത്. കേസിലെ മറ്റ് പരാതിക്കാരുടെ മൊഴിയും ഇന്ന് മുതൽ രേഖപ്പെടുത്തും.
ഈ മാസം ഏഴാം തിയ്യതിയാണ് കോടതിയുടെ നിര്‍ദേശപ്രകാരം സജി ചെറിയാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എട്ട് പരാതികളാണ് തിരുവല്ല ഡി.വൈ.എഫ്.ഐയ്ക്ക് അന്വേഷിക്കാനുള്ളത്. ഇന്നു മുതല്‍ ഈ പരാതിക്കാരെ വിളിച്ചുവരുത്തി മൊഴിയെടുക്കും.
സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തുമ്പോള്‍ വേദിയിലുണ്ടായിരുന്ന സി.പി.എം നേതാക്കളുടെയും തിരുവല്ല, റാന്നി എം.എല്‍.എമാരുടെയും മൊഴി അടുത്ത ദിവസങ്ങളിലെടുക്കും.
Next Story
Adjust Story Font
16