കെ.കെ രാമചന്ദ്രന്റെ ജീവചരിത്രം ഉപലോകായുക്ത പ്രകാശനം ചെയ്തതിനെതിരെ ഗവർണർക്ക് പരാതി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്ത കേസിൽ വാദം കേൾക്കുന്നതിൽനിന്ന് ഉപലോകായുക്തമാരായ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, ജസ്റ്റിസ് ഹാറൂൺ റഷീദ് എന്നിവരെ ഒഴിവാക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം: മുൻ എം.എൽ.എ കെ.കെ രാമചന്ദ്രന്റെ ജീവചരിത്രം ഉപലോകായുക്ത പ്രകാശനം ചെയ്തതിനെതിരെ ഗവർണർക്ക് പരാതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തുവെന്ന കേസിലെ പരാതിക്കാരനായ ശശികുമാർ ആണ് ഉപലോകായുക്തക്കെതിരെ രംഗത്തെത്തിയത്.
കേസിൽ പ്രധാനമായും പരാമർശിക്കപ്പെട്ട കെ.കെ രാമചന്ദ്രന്റെ ജിവചരിത്രം പ്രകാശനം ചെയ്തത് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി തോമസാണ്. ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് ഓർമക്കുറിപ്പും എഴുതിയിട്ടുണ്ട്. അതിനാൽ ഇരുവരേയും ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ വാദം കേൾക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്നാണ് ശശികുമാറിന്റെ ആവശ്യം. ഗവർണർക്ക് നൽകിയ പരാതിക്ക് പുറമെ ലോകായുക്തക്കും പ്രത്യേക പരാതി നൽകുമെന്ന് ശശികുമാർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിച്ചെന്ന് ആരോപിച്ചാണ് ആർ.എസ് ശശികുമാർ ലോകായുക്തക്ക് പരാതി നൽകിയത്. എൻ.സി.പി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും പരേതനായ ചെങ്ങന്നൂർ എം.എൽ.എ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റന്റ് എഞ്ചിനീയർ ആയി ജോലിക്ക് പുറമെ 8.5 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽനിന്ന് നൽകിയതിനെയാണ് ഹരജിയിൽ ചോദ്യം ചെയ്യുന്നത്.
Adjust Story Font
16