കെട്ടിട നികുതി അടച്ചില്ല; കുടുംബത്തെ വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ചെന്ന് പരാതി
1542 രൂപയാണ് നികുതി അടയ്ക്കാനുള്ളത്

കൊച്ചി: കെട്ടിട നികുതി അടയ്ക്കാത്തതിന്റെ പേരില്‍ കുടുംബത്തെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചെന്ന് ആരോപണം. എറണാകുളം ചോറ്റാനിക്കര പഞ്ചായത്തിനെതിരെ പരാതിയുമായി എട്ടാം വാർഡിലെ വെളിയത്തുകുഴിയിലെ റിൻസി രാജനും കുടുംബവും രംഗത്തെത്തി.
നികുതി അടയ്ക്കാന്‍ മാര്‍ച്ച് 31 വരെ സമയമുണ്ട്. ഇതിനിടിയിലാണ് ഉദ്യോഗസ്ഥരെത്തി ഭീഷണിപ്പെടുത്തിയത്. പഞ്ചായത്ത് സെക്രട്ടറിയുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെത്തി ഇറക്കിവിടാന്‍ ശ്രമിച്ചെന്നാണ് പരാതി. 1542 രൂപയാണ് നികുതി അടയ്ക്കാനുള്ളത്.
Next Story
Adjust Story Font
16