ഹണി റോസിനെതിരെ മോശം പരാമർശം നടത്തി; രാഹുൽ ഈശ്വറിനെതിരെ പരാതി
തൃശ്ശൂർ സ്വദേശി സലീമാണ് പരാതി നൽകിയത്
എറണാകുളം: രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി തൃശൂർ സ്വദേശി സലീം. ചാനൽ ചർച്ചകളിൽ ഹണി റോസിനെതിരെ രാഹുൽ ഈശ്വർ മോശം പരാമർശം നടത്തിയെന്നാണ് പരാതി. എറണാകുളം സെൻട്രൽ പൊലീസിനാണ് പരാതി നൽകിയത്.
ഇന്നലെ ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ രംഗത്തെത്തിയിരുന്നു. ബോബി ചെമ്മണൂരിന്‍റെ പിആർ ഏജന്‍സികളും രാഹുലും തനിക്കെതിരെ ആസൂത്രിതമായി പ്രവർത്തിക്കുന്നു. താനും കുടുംബവും കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതിന്‍റെ കാരണക്കാരില്‍ ഒരാള്‍ രാഹുല്‍ ഈശ്വറാണെന്നുമായിരുന്നു പ്രതികരണം.
Next Story
Adjust Story Font
16