'പോയി ചാകെടി,ഇറങ്ങി പോ എന്നെല്ലാം പറയും'; ഏറ്റുമാനൂരിൽ മദ്യപാനിയായ ഭർത്താവും ഭർതൃമാതാവും ക്രൂരമായി ഉപദ്രവിക്കുന്നതായി പരാതി
ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ ഗാർഹിക പീഡന പരാതി.മദ്യത്തിന് അടിമയായ ഭർത്താവും ഭർതൃമാതാവും ക്രൂരമായി ഉപദ്രവിക്കുന്നതായി 47 കാരി.വീടിനുള്ളിലെ അക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ട്രെയിനു മുന്നിൽ ചാടിയ ഷൈനിയെ പോലെ ആത്മഹത്യാ ചെയ്യാൻ ഭർത്താവ് പറഞ്ഞതായും വീട്ടമ്മ പറഞ്ഞു.ഏറ്റുമാനൂർ പൊലീസിൽ ഇവർ പരാതി നൽകി .പരാതിക്കാരിക്കെതിരെ ഭർത്താവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിവാഹം കഴിഞ്ഞ കാലം തൊട്ടേ ഭര്‍ത്താവിൽ നിന്നും ഭര്‍തൃമാതാവിൽ നിന്നും പീഡനം അനുഭവിക്കുന്നതായി പരാതിക്കാരി പറയുന്നു. ഭ്രാന്താണെന്ന് പറയാറുണ്ട്. ആത്മഹത്യയിലേക്ക് തള്ളവിടുകയാണെന്നും യുവതി ആരോപിക്കുന്നു.
Updating...
Next Story
Adjust Story Font
16