Quantcast

പോളണ്ടിൽ നിന്നും പോസ്റ്റ്‍മോര്‍ട്ടം നടത്താതെ മൃതദേഹം കയറ്റി അയച്ചു; യുവാവിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോട്ടത്തിൽ തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    12 May 2024 4:04 AM GMT

പോളണ്ടിൽ നിന്നും പോസ്റ്റ്‍മോര്‍ട്ടം നടത്താതെ  മൃതദേഹം കയറ്റി അയച്ചു; യുവാവിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
X

തൃശ്ശൂർ: പോളണ്ടിൽ വെച്ച് മരണപ്പെട്ട തൃശ്ശൂർ പെരിങ്ങോട് സ്വദേശിയായ ആഷിക് രഘുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പോസ്റ്റ്‍മോര്‍ട്ടം നടത്താതെ പോളണ്ടിൽ നിന്നും മൃതദേഹം കയറ്റി അയച്ചതിനെതിരെ കുടുംബം രംഗത്തെത്തി. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിൽ തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.വിദേശകാര്യമന്ത്രാലയത്തിലും പൊലീസിലും കുടുംബം പരാതി നൽകി.

ഏപ്രിൽ ഒന്നിന് കാലത്താണ് തലേന്ന് ഈസ്റ്റർ പാർട്ടി കഴിഞ്ഞ് മുറിയിൽ എത്തിയ ആഷിക്കിനെ മരിച്ച നിലയിൽ കണ്ടത്. മകന്‍റെ മരണത്തെക്കുറിച്ച് സുഹൃത്തുക്കളും പോളണ്ടിലെ അധികൃതരും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. എട്ടിനാണ് കുടുംബം പോസ്റ്റ്‍മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് എന്നറിഞ്ഞത്. ഉടൻ തന്നെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്താനുള്ള നടപടികളുമായി കുടുംബം നീങ്ങി.

തലയോട്ടിയിലെ പൊട്ടൽ കൂടാതെ ശരീരത്തിൽ അഞ്ച് ഭാഗത്തായി ചതവിന്റെ പാടുകളും ഉണ്ടായിരുന്നതായി പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിലുണ്ട്. പോളണ്ട് തലസ്ഥാനമായ വാർസോയിൽ ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ആഷിക്കിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന കുടുംബം പറയാൻ കാരണം ഇതാണ്. ആഷിക്കിന്റെ ഭരണത്തിലെ സത്യം പുറത്തുകൊണ്ടുവരണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

TAGS :

Next Story