ഹജ്ജിന്റെ പേരിൽ വൻ തട്ടിപ്പ് നടത്തിയതായി പരാതി
പണം തിരികെ ചോദിക്കുമ്പോൾ തിരൂരങ്ങാടിയിലെ ട്രാവൽ ഏജൻസിയുടെ ആളുകൾ ഭീഷണിപ്പെടുത്തുന്നതായും പരാതിക്കാർ പറയുന്നു
തിരൂർ: തിരൂരങ്ങാടി ചെമ്മാട്ടെ ട്രാവൽസ് ഏജൻസി ഹജ്ജിന്റെ പേരിൽ തട്ടിപ്പ് നടത്തിയതായി പരാതി. ഏജൻസിക്കെതിരെ പ്രതിഷേധവുമായി തട്ടിപ്പിനിരയായവർ. പണം നൽകിയിട്ടും അവസാനനിമിഷം ഹജ്ജിന് പോകാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും.നൽകിയ പണം ഇതുവരെ തിരികെ തന്നില്ലന്നും പരാതിക്കാർ പറയുന്നു.
കണ്ണൂർ,കോഴിക്കോട്,മലപ്പുറം,തൃശൂർ ജില്ലകളിൽ നിന്നുള്ള നൂറിലധികം ആളുകളിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെന്നാണ് പരാതി. ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഓരോ ആളുകളിൽ നിന്നും 6 ലക്ഷത്തോളം രൂപയാണ് വാങ്ങിയിരുന്നത്. പണം നൽകിയവർ ഹജ്ജിനു പോകാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയെങ്കിലും. അവസാന നിമിഷം പോകാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് പരാതിക്കാർ പറയുന്നത്.
ഹജ്ജിനായി പുറപ്പെടുന്ന ദിവസം രാവിലെയാണ് പോകാൻ കഴിയില്ലെന്ന് അറിയിക്കുന്നത്.പണം തിരികെ ചോദിച്ചെങ്കിലും ഇതുവരെ നൽകിയില്ലന്നും പരാതിക്കാർ പറയുന്നു. പണം ചോദിക്കുമ്പോൾ ട്രാവൽസ് ഏജൻസിയുടെ ആളുകൾ ഭീഷണിപ്പെടുത്തുന്നതായും പരാതിക്കാർ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഓരോർത്തരും വ്യത്യസ്ത പരാതികൾ നൽകിയിരുന്നു.ഇനി ഒരുമിച്ച് നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പരാതിക്കാർ.
Adjust Story Font
16